Home » Showbiz » “ബിനീഷ് ആണ് സിഗരറ്റ് വലിക്കുന്നത് അല്ലാതെ സിഗരറ്റ് ബിനീഷിനെ അല്ല വലിക്കുന്നത് “; മാസ് ഡയലോഗുമായി തീവണ്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

“ബിനീഷ് ആണ് സിഗരറ്റ് വലിക്കുന്നത് അല്ലാതെ സിഗരറ്റ് ബിനീഷിനെ അല്ല വലിക്കുന്നത് “; മാസ് ഡയലോഗുമായി തീവണ്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ട്രെയിലര്‍ പുറത്തുവിട്ടത്.

വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ടൊവിനോയുടെ തീവണ്ടി എത്തുന്നത്. ചിത്രം രാഷ്ട്രീയ ആക്ഷേപ ഹാസ്യമായിട്ടാണ് നിര്‍മിക്കുന്നത്. ടൊവിനോ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു കഥാപാത്രമാണിത്.

തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. പുതുമുഖ നടി സംയുക്താ മേനോനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായിക.

സെക്കന്‍ഡ് ഷോ, കൂതറ എന്നീ സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ വിനി വിശ്വലാലാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജൂണ്‍ 29ന് തിയേറ്ററുകളിലെത്തും.

Share:
  • 3
    Shares

Leave a Reply

Your email address will not be published. Required fields are marked *

*