Home » Showbiz » Film News » വിവാദങ്ങൾക്കൊടുവിൽ എസ് ദുർഗ്ഗയ്ക്ക് പ്രദർശനാനുമതി

വിവാദങ്ങൾക്കൊടുവിൽ എസ് ദുർഗ്ഗയ്ക്ക് പ്രദർശനാനുമതി

വിവാദ കോളിളക്കങ്ങൾക്ക് ഒടുവിൽ സനൽ കുമാർ ശശിധരന്റെ എസ് ദുർഗ്ഗയ്ക്ക് പ്രദർശനാനുമതി ലഭിച്ചു. ഉപാധികളോടെയാണ് ചിത്രത്തിന് പ്രദർശനാനുമതി നൽകിയിരിക്കുന്നത്. ഇതിൽ പ്രധാനം എസ് എന്ന അക്ഷരത്തിനു ശേഷം ചിഹ്നം പാടില്ല എന്നതാണ്. രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടെ ആണ് ചിത്രത്തിന്റെ സെൻസർഷിപ് കേന്ദ്രസർക്കാർ റദ്ദ് ആക്കിയത്. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിക്കാമെന്ന് ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് സർക്കാർ സെൻസർഷിപ്പ് റദ്ദ് ആക്കുന്നത്. നിലവിലുള്ള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ചിത്രം പ്രദർശിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് സംവിധായകൻ സനൽ കുമാർ ശശിധരൻ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്നാഴ്ചയ്ക്കകം ചിത്രം പുന:പരിശോധിച്ച് പുതിയ സർട്ടിഫിക്കറ്റ് നൽകുമെന്ന് സി ബിഎഫ്.

Share:

Leave a Reply

Your email address will not be published. Required fields are marked *

*