Home » Showbiz » Film News » ഹൊറർ ത്രില്ലറുമായി അനുഷ്ക ശർമ്മ : ‘പരി’ യുടെ ട്രെയിലറുകൾ പുറത്തിറങ്ങി

ഹൊറർ ത്രില്ലറുമായി അനുഷ്ക ശർമ്മ : ‘പരി’ യുടെ ട്രെയിലറുകൾ പുറത്തിറങ്ങി

ബോളിവുഡ് താരസുന്ദരി അനുഷ്ക ശർമ വ്യത്യസ്ത വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ഹൊറർ ചിത്രമാണ് ‘പരി’. അനുഷ്ക്ക കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലറുകൾ പുറത്തിറങ്ങി. ഭീകരമായ റിയാലിറ്റി അനുഭവപ്പെടുന്ന സീനുകൾ ഉൾപ്പെടുത്തിയാണ് ചിത്രത്തിന്റെ ടീസർ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകൾ പോലും അത്തരത്തിലാണ് ഇറക്കിയിരിക്കുന്നത്. കേട്ടറിവിനേക്കാൾ വലിയൊരു അനുഭവമായിരിക്കും അനുഷ്കയുടെ പരി. അനുഷ്ക്ക തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടത്. നവാഗത സംവിധായകനായ പ്രോസിറ്റ്‌ റോയ്‌ അണിയിച്ചൊരുക്കുന്ന ചിത്രം മാർച്ച് രണ്ടോടെ പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ. പരംപ്രതാ ചാറ്റർജി, റിതാഭരി ചക്രവർത്തി, രജത് കപൂർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.

Share:

Leave a Reply

Your email address will not be published. Required fields are marked *

*