Home » Showbiz » Film News » അഡാറ് ലവ്വിലെ പുതിയ നായിക ദുൽഖറിനെയും കടത്തിവെട്ടി

അഡാറ് ലവ്വിലെ പുതിയ നായിക ദുൽഖറിനെയും കടത്തിവെട്ടി

ഫോളോവേഴ്സിന്റെ എണ്ണത്തിൽ ദുൽഖർ സൽമാനെയും കടത്തിവെട്ടി പുതിയ താരം പ്രിയ വാര്യർ. ഒരു അഡാറ് ലവ് എന്ന പുതിയ സിനിമയിലെ മാണിക്യമലർ എന്ന ഗാനത്തിലൂടെയാണ് പ്രിയയെ മലയാളികൾ ഏറ്റെടുത്തത്. സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് മാണിക്യമലർ എന്ന ഗാനം. കൂടെ പ്രിയ വാര്യരും. നിലവിൽ ഇൻസ്റ്റഗ്രാമിൽ 22 ലക്ഷമാണ് പ്രിയയുടെ ആരാധകർ. പ്രിയതാരം ദുൽഖർ സൽമാനെയും കടത്തിവെട്ടിയാണ് പ്രിയ ഇത്രയും ആരാധകരെ സ്വന്തമാക്കിയത്. 19 ലക്ഷമാണ് ഇൻസ്റ്റഗ്രാമിൽ ദുൽഖറിന്റെ ഫോളോവേഴ്സ്. ഒറ്റ ദിനം കൊണ്ട് ഏറ്റവുമധികം ഫോളോവേഴ്സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് പ്രിയ.

Share:

Leave a Reply

Your email address will not be published. Required fields are marked *

*