Home » Showbiz » ഇതാ ക്യാപ്റ്റൻ; വിപി സത്യനായി ജയസൂര്യ

ഇതാ ക്യാപ്റ്റൻ; വിപി സത്യനായി ജയസൂര്യ

മലയാളികളുടെ അഭിമാനമായ ഫുട്ബോൾ താരം വി.പി. സത്യന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ക്യാപ്റ്റൻ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ടീസർ എത്തി. ജയസൂര്യ വി.പി സത്യനായി എത്തുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ ടീസര്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ടീസർ‌ താരം തന്നെയാണ് ഫേസ്ബുക്ക് പേജിൽ പോസ്റ്റർ ഷെയർ ചെയ്തത്.

സംവിധായകൻ സിദ്ധിഖിന്‍റെ അസിസ്റ്റന്‍റായിരുന്ന പ്രജേഷ് സെൻ ആണ് ക്യാപ്റ്റൻ സംവിധാനം ചെയ്യുന്നത്. ഗുഡ്‌വിൽ എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ ടി.എൽ. ജോർജ് നിർമിക്കുന്ന ചിത്രം പത്തു കോടി ബജറ്റിലാണ് ഒരുങ്ങുന്നത്.

അനു സിതാര, സിദ്ദിഖ്, രൺജി പണിക്കര്‍, നിര്‍മല്‍ പാലാഴി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് ഗോപിസുന്ദർ ഈണംനല്കുന്നു. റോബി വര്‍ഗീസ് രാജാണ് ഛായാഗ്രഹണം. നൂറോളം ഫുട്‌ബോള്‍ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Share:

Leave a Reply

Your email address will not be published. Required fields are marked *

*