Home » Showbiz » യൂടൂബിൽ ട്രെൻഡിങ്ങിൽ ഒന്നാമതായി ആട് 2 ട്രൈലെർ

യൂടൂബിൽ ട്രെൻഡിങ്ങിൽ ഒന്നാമതായി ആട് 2 ട്രൈലെർ

യൂട്യൂബിൽ വീണ്ടും ഷാജിപാപ്പൻതരംഗം . ആട് 2 ന്റെ കഴിഞ്ഞ ദിവസ്സം പുറത്തിറങ്ങിയ ട്രൈലെർ ആണ് ഇപ്പോൾ യൂടൂബിൽ ട്രെൻഡിങ്ങിൽ തന്നെ ഒന്നാമതായി എത്തിയിരിക്കുന്നത് . 15 മണിക്കൂറിനുള്ളിൽ ഏകദേശം 10 ലക്ഷത്തിനു അടുത്ത് ആളുകളാണ് ആട് 2 വിന്റെ ട്രൈലെർ കണ്ടുകഴിഞ്ഞത് . ഡിസംബർ 22 നു പുറത്തിറങ്ങുന്ന ആട് 2 ന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മിഥിൻ മാനുവൽ ആണ്.

കഴിഞ്ഞ ആഴ്ച മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ്റ്റർ പീസ് എന്ന സിനിമയുടെ ടീസർ ആയിരുന്നു ട്രേഡന്റിങ്ങിൽ മികച്ചു നിന്നിരുന്നത് . 5 ദിവസംകൊണ്ടു മാസ്റ്റർ പീസ് ഏകദേശം 17 ലക്ഷത്തിനു മുകളിൽ വ്യൂസ് നേടിയിരുന്നു .  കൂടാതെ 64K ലൈക് ലഭിച്ചിരുന്നു .  എന്നാൽ ഇപ്പോൾ ആട് 2 15 മണിക്കൂർ കൊണ്ട് 10 ലക്ഷത്തിനു മുകളിൽ വ്യൂസ് കൂടാതെ 63K ലൈക്സ് ആണ് നേടിയിരിക്കുന്നത് .  ജയസൂര്യയുടെ യൂടൂബ് നേട്ടങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ഇപ്പോൾ ആട് 2 തന്നെയാണ്

Share:

Leave a Reply

Your email address will not be published. Required fields are marked *

*