Home » Showbiz » Film News » 63-ാം പിറന്നാള്‍ ദിനത്തില്‍ ജനങ്ങളുമായി സംവദിക്കാന്‍ മൊബൈല്‍ ആപ്പുമായി ഉലകനായകന്‍

63-ാം പിറന്നാള്‍ ദിനത്തില്‍ ജനങ്ങളുമായി സംവദിക്കാന്‍ മൊബൈല്‍ ആപ്പുമായി ഉലകനായകന്‍

ചെന്നൈ: നവംബർ ഏഴിന് പുതിയ പാർട്ടിയുമായി തമിഴ് രാഷ്ട്രീയത്തിലേക്ക് കമൽഹാസൻ എത്തുമെന്ന അഭ്യൂഹങ്ങൾക്ക് വിട. രാഷ്ട്രീയ പ്രഖ്യാപന വാര്‍ത്ത കാത്തുനിന്നവരെ ഞെട്ടിച്ച് കമല്‍ഹാസന്റെ വാര്‍ത്താസമ്മേളനം. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കാന്‍ സമയമായിട്ടില്ലെന്ന് കമല്‍ഹാസന്‍, ജനങ്ങളുമായി സംവദിക്കാന്‍ പുതിയ മൊബൈല്‍ ആപ്പ്  ‘മയ്യം വിസില്‍’ പുറത്തിറക്കി ഉലകനായകന്‍.

പരമാവധി ആളുകളിലേക്ക് ഇറങ്ങിച്ചെന്ന് അവരുമായി സംവദിക്കാനാണ് മൊബൈല്‍ ആപ്ലിക്കേഷനെന്ന് 63-ാം പിറന്നാള്‍ ദിനത്തില്‍ നടത്തിയ ചടങ്ങില്‍ കമല്‍ വ്യക്തമാക്കി. ആര്‍ക്കുവേണമെങ്കിലും എവിടെ നടക്കുന്ന തെറ്റായ കാര്യങ്ങളും ആപ്ലിക്കേഷന്‍ വഴി അറിയിക്കാം. ഇതുവഴി നീതി ലഭ്യമാക്കാമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. അതിന്‍റെ കൂടെ തനെ തമിഴ്‌നാട്ടില്‍ അങ്ങോളമിങ്ങോളം യാത്ര ചെയ്തു ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ പദ്ധതിയുണ്ട്. വളന്റിയര്‍മാര്‍ എല്ലാ ജില്ലകളിലും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

ജന്മദിനത്തില്‍ ആഘോഷങ്ങളില്ലെന്നും ജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പകര്‍ച്ചവ്യാധികളും രോഗങ്ങളും പടരുകയാണ്. അതിനുള്ള പരിഹാരങ്ങളാണ് നാം ചെയ്യേണ്ടതെന്നും ജന്മദിനത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കമല്‍ വ്യക്തമാക്കി.

സര്‍ക്കാരും ഇക്കാര്യത്തില്‍ മികച്ച രീതിയിലുള്ള പരിചരണം നല്‍കുന്നുണ്ട്. എന്നാല്‍ സാംക്രമിക രോഗങ്ങള്‍ പടരുകയാണെന്നും മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താന്‍ ഇനിയും ആളുകള്‍ മുന്നോട്ട് വരണം. അതേസമയം, ഇത് രാഷട്രീയവത്കരിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

63-ാം ജന്മദിനമായ നവംബര്‍ ഏഴിന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെങ്കില്‍ താഴെത്തട്ടിലിറങ്ങി ഇനിയും ചിലകാര്യങ്ങള്‍ കൂടി മനസ്സിലാക്കണം. അതിനായി ചര്‍ച്ചകളും വിലയിരുത്തലുകളും നടത്തുകയാണ്. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ ധൃതിപ്പെടുന്നില്ല. ഇപ്പോള്‍ സാഹചര്യങ്ങളും മറ്റും പഠിക്കുകയാണ്. പാര്‍ട്ടിയുടെ പേരല്ല പ്രധാനമെന്നു കരുതുന്നു. പക്ഷേ അധികം വൈകാതെ പാര്‍ട്ടി പ്രഖ്യാപിക്കും. പിറന്നാള്‍ ആയതുകൊണ്ടു മാത്രമല്ല ഈ ദിവസം പ്രധാനപ്പെട്ടതാകുന്നത്. അതിലും പ്രധാനപ്പെട്ട മറ്റൊരുകാര്യം ചെയ്യാന്‍ ആരംഭിക്കുന്നതുകൊണ്ടാണ്. കമല്‍ഹാസന്‍ പറഞ്ഞു.

Share:

Leave a Reply

Your email address will not be published. Required fields are marked *

*