Home » News » Sports » ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് ചരിത്രജയം

ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് ചരിത്രജയം

അഡ്‌ലൈഡ് : ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്രം കുറിച്ച് ഇന്ത്യ. അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിനെതിരെ ഇന്ത്യക്ക് 31 റണ്‍സിനാണ് വിജയം. 323 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിന് ഇറങ്ങിയ ഓസീസിനെ 291 റണ്‍സിന് പുറത്താക്കിയാണ് ഇന്ത്യ വിജയം കൊയ്തത്.
അവസാന മൂന്നു വിക്കറ്റില്‍ 104 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഓസീസ് വാലറ്റമാണ് ഇന്ത്യന്‍ വിജയം വൈകിച്ചത്. ഇതോടെ നാലു ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ ആറാമത്തെ മാത്രം ടെസ്റ്റ് വിജയമാണിത്. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സില്‍ അര്‍ധസെഞ്ച്വറിയും നേടി ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുന്തൂണായി മാറിയ ചേതേശ്വര്‍ പൂജാരയാണ് കളിയിലെ കേമന്‍. രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച പെര്‍ത്തില്‍ ആരംഭിക്കും.

Share:

Leave a Reply

Your email address will not be published. Required fields are marked *

*