Home » News » Kerala » വനിതാ മതിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളാ സർവ്വകലാശാല യൂണിയന്റെ “എഴുത്തുത്സവം”

വനിതാ മതിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളാ സർവ്വകലാശാല യൂണിയന്റെ “എഴുത്തുത്സവം”

തിരുവനന്തപുരം : കേരള സർവകലാശാലാ യൂണിയന്റെ ആഭിമുഖ്യത്തിൽ വനിതാ മതലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവന്തപുരം വിമൻസ് കോളേജിൽ എഴുത്തുത്സവം സംഘടിപ്പിച്ചു. “നവോത്ഥാന കേരളം” എന്ന വിഷയത്തെ ആസ്പദമാക്കി നിരവധിയായ രചനാ മത്സരങ്ങളും ഇതിന് അനുബന്ധമായി സംഘടിപ്പിച്ചു.

എഴുത്തുത്സവം സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം ഉദ്ഘാടനം ചെയ്തു. കേരള സർവകലാശാലാ യൂണിയൻ ചെയർപേഴ്സൺ ശ്യാമിലി ശശികുമാർ അധ്യക്ഷയായി. സർവകലാശാല സെക്രട്ടറി ശ്രീജിത്ത് ആർ എസ് സ്വാഗതവും നന്ദിയും കോളേജ് യൂണിയൻ ചെയർപേഴ്സൺ അശ്വതി പറഞ്ഞു.

വനിതാ മതിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിരവധി പരിപാടികളാണ് കേരള സർവകലാശാലാ യൂണിയൻ ഇതിനോടകം സംഘടിപ്പിച്ചത്. ഐക്യദാർഢ്യമായി കേരള സർവകലാശാല യൂണിയൻ പുറത്തിറക്കിയ വീഡിയോ ഇതിനോടകംതന്നെ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു.

Share:

Leave a Reply

Your email address will not be published. Required fields are marked *

*