Home » News » Kerala » നിവിൻ പോളിയുടെ ചിത്രത്തിനൊപ്പം പൊലീസിന്‍റെ ലുക്ക് ഔട്ട് നോട്ടീസ്

നിവിൻ പോളിയുടെ ചിത്രത്തിനൊപ്പം പൊലീസിന്‍റെ ലുക്ക് ഔട്ട് നോട്ടീസ്

റെയ്‌ൽവെ സ്റ്റേഷനുകളിലെ വാണ്ടട് നോട്ടീസ് കണ്ട് ഞെട്ടിയിരിക്കുകയാണ് ട്രെയ്‌ൻ യാത്രക്കാർ. പറ്റെ വെട്ടിയ തലമുടി.. പിരിച്ചുവെച്ച മീശ.. കലിപ്പ് മുഖഭാവം.. വാണ്ടട് നോട്ടീസിലെ ഇങ്ങനെയുള്ള ഫോട്ടൊ കണ്ട് പരിചയം തോന്നിയവർ വീണ്ടും ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കി. ഒടുവിൽ മലയാളികളുടെ സ്വന്തം നിവിൻ പോളിയാണെന്നു തിരിച്ചറിഞ്ഞതോടെ പലരും ഞെട്ടി. നിവിൻ പോളിയുടെ മുഖച്ഛായയുള്ള ഏതോ ക്രിമിനലിനുവേണ്ടിയുള്ള ലുക്ക് ഔട്ട് നോട്ടീസണെന്നാണ് യാത്രക്കാർ കരുതിയത്. എന്നാൽ ആ ചിത്രം നിവിൻ പോളിയുടേത് തന്നെയാണ്.

നിവിൻ പോളിയുടെ പുതിയ ചിത്രം കായംകുളം കൊച്ചുണ്ണിയുടെ റിലീസിനോട് അനുബന്ധിച്ചുള്ള പ്രമോഷന്‍റെ ഭാഗമായാണ് ഈ വാണ്ടട് നോട്ടീസ് പ്രദർശിപ്പിച്ചിരിക്കുന്നത്. കായംകുളം കൊച്ചുണ്ണിയെ പിടികിട്ടാനുണ്ടെന്ന പൊലീസിന്‍റെ ലുക്ക് ഔട്ട് നോട്ടീസ് എന്ന തരത്തിലാണ് റെയ്‌ൽവേ സ്റ്റേഷനുകളില്‍ ചിത്രം പതിച്ചിരിക്കുന്നത്. കൊച്ചുണ്ണിയായി വേഷമിട്ട നിവിന്‍റെ വരച്ച ചിത്രമാണ് ഇവിടങ്ങളിൽ പതിച്ചിരിക്കുന്നത്. കായംകുളം, ചേര്‍ത്തല, കൊല്ലം തുടങ്ങിയ സ്റ്റേഷനുകളില്‍ ചിത്രം പതിച്ചിട്ടുണ്ട്.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 15നു തിയെറ്ററുകളിലെത്തും. ഇത്തിക്കരപക്കിയായി മോഹന്‍ലാലും വേഷമിടുന്നുണ്ട്. ബോബി-സഞ്ജയ് ടീമാണ് ചിത്രത്തിന്‍റെ തിരക്കഥ. ഗോകുലം ഫിലിംസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിർമാണം. സണ്ണി വെയ്ന്‍, ബാബു ആന്‍റണി, പ്രിയ ആനന്ദ്, സുധീര്‍ കരമന, മണികണ്ഠന്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

Share:

Leave a Reply

Your email address will not be published. Required fields are marked *

*