Home » News » Kerala » മരണവീടിനു സമീപത്തു ബ്ലോക്ക്‌ മണ്ഡലം കമ്മറ്റി യുടെ പൊതുപരിപാടി; മരണപ്പെട്ടത് ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി രാരിച്ചൻ, മാറ്റിവെക്കാൻ തയ്യാറാകാതെ ചില നേതാക്കൾ

മരണവീടിനു സമീപത്തു ബ്ലോക്ക്‌ മണ്ഡലം കമ്മറ്റി യുടെ പൊതുപരിപാടി; മരണപ്പെട്ടത് ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി രാരിച്ചൻ, മാറ്റിവെക്കാൻ തയ്യാറാകാതെ ചില നേതാക്കൾ


ആലപ്പുഴ : മരിച്ചത് തൻറെ സഹപ്രവർത്തകൻ ആണെങ്കിലും പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുമെന്ന് കാർക്കശ്യം കാണിച്ചത് നെറികേട് എന്ന് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ.

ബ്ലോക്ക് മണ്ഡലം സെക്രട്ടറി ലാലിച്ചൻ മരണപ്പെട്ട് കിടക്കുമ്പോൾ 25 മീറ്റർ മാത്രം അകലെ കോൺഗ്രസിന് പൊതു പരിപാടി നടത്തിയത് ഒരിക്കലും വച്ചുപൊറുപ്പിക്കാൻ സാധിക്കുന്നതല്ല.

പലരുടെയും അഭിപ്രായങ്ങളെ മാനിക്കാതെ ചില നേതാക്കളുടെ പിടിവാശി ആയിരുന്നു ഇത്തരത്തിലുള്ള മീറ്റിംഗ് നടത്തുവാൻ തീരുമാനമായത്. മരിച്ചുകിടക്കുന്നത് തങ്ങളുടെ സഹപ്രവർത്തകൻ എന്നുള്ള ഒരു വൈകാരിക പിന്തുണപോലും മണ്ഡലം സെക്രട്ടറിയായ രാരിച്ചനു ലഭിച്ചില്ല എന്നുതന്നെ പറയാം ഒരു അഖിലേന്ത്യാ നേതാവ് വന്ന് ഉദ്ഘാടനവും ജില്ലാതലവൻ അധ്യക്ഷനും ആയി പ്രസ്തുത പരിപാടിയിൽ എന്ത് നേട്ടമാണ് പാർട്ടി കൊണ്ട് മരിച്ചു കിടക്കുന്ന വ്യക്തിക്ക് ഉണ്ടായതെന്ന് കുടുംബക്കാർ അങ്ങോട്ടുമിങ്ങോട്ടും നോക്കി സംസാരിക്കുന്നു.
പാർട്ടിയെ സ്നേഹിച്ച നല്ല പ്രവർത്തകർക്ക് ലഭിക്കുന്ന അംഗീകാരം ആണ് ഇത് എന്ന് അവർക്ക് മനസ്സിലായില്ല പാർട്ടിക്കുവേണ്ടി ഓടി നടക്കുന്നവർ മരിച്ചാൽ തൊട്ടടുത്ത ഏതെങ്കിലും പൊതു പരിപാടിയുണ്ടെങ്കിൽ മാറ്റിവെക്കാൻ കോൺഗ്രസ് പാർട്ടി തയ്യാറല്ല എന്നല്ല പറയുന്നത് ചില നേതാക്കൾക്ക് വാശിയോടെ നടത്താൻ താൽപര്യമുണ്ടെന്നാണ് നാം മനസിലാക്കേണ്ടത്
പ്രസംഗം ഘോര ഘോരമായപ്പോൾ നിർത്താൻ ആവശ്യപ്പെട്ടു ചെയർമാൻന്റെ അടുത്ത് പോയവൻ സ്വാഗതം പറഞ്ഞു തിരികെ പോന്നു

എന്തായാലും പാർട്ടിയെ സ്നേഹിച്ചവർക്ക് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വിടവാങ്ങൽ വളരെ ഗംഭീരമായി രാരിച്ചന്റെ കാര്യത്തിൽ നടന്നു എന്ന് നമുക്ക് കരുതി സമാധാനിക്കാം

Share:

Leave a Reply

Your email address will not be published. Required fields are marked *

*