Home » News » Kerala » മനീതി കൂട്ടായ്മ: പിന്തിരിപ്പിച്ചത് സർക്കാർ, നടപടി ബിജെപി പ്രീണനം: മുനവ്വറലി ശിഹാബ് തങ്ങൾ

മനീതി കൂട്ടായ്മ: പിന്തിരിപ്പിച്ചത് സർക്കാർ, നടപടി ബിജെപി പ്രീണനം: മുനവ്വറലി ശിഹാബ് തങ്ങൾ

തിരുവനന്തപുരം ∙ ശബരിമലയിൽ ദർശനത്തിനെത്തിയ തമിഴ്നാട്ടിലെ മനിതി കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള യുവതികളെ സർക്കാർ തിരിച്ചയച്ചത് ബിജെപിയെ പ്രീണിപ്പിക്കാനാണെന്നു യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ.
സുപ്രീംകോടതി വിധി പ്രകാരം എത്തിയവരെ ശബരിമലയിൽ എത്തിക്കാൻ പോലും കഴിയാത്ത സർക്കാരാണ് നവോത്ഥാനത്തിന്റെ പേരിൽ മതിലുയർത്തുന്നത്. വനിതാമതിൽ വലിയ വിഡ്ഢിത്തമാണ്. യൂത്ത്‌ ലീഗിന്റെ യുവജനയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുമായി ചേർന്നു സിപിഎം ഒത്തുതീർപ്പു രാഷ്ട്രീയം കളിക്കുകയാണ്. കോൺഗ്രസ് മുക്തഭാരതം എന്ന ബിജെപി മുദ്രാവാക്യം നടപ്പാക്കാനാണു സിപിഎം പരിശ്രമിക്കുന്നത്. വടക്കേ ഇന്ത്യയിൽ ബിജെപി പരീക്ഷിച്ചു വിജയിച്ച ധ്രുവീകരണ രാഷ്ട്രീയം കേരളത്തിലും നടപ്പാക്കാനാണു ശ്രമം. വർഗീയതയ്ക്കും അക്രമ രാഷ്ട്രീയത്തിനുമെതിരെ നടത്തിയ യുവജനയാത്രയിൽ പ്രതീക്ഷിച്ചതിലേറെ ജനപങ്കാളിത്തമുണ്ടായതു ശുഭസൂചനയാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയെബിജെപിക്കാർ പോലും അംഗീകരിക്കാതായി. ലോകരാജ്യങ്ങൾ ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ച് ആശങ്കപ്പെട്ടു തുടങ്ങി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അടുത്ത തിരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റമുണ്ടാക്കാൻ കയുമെന്ന് മൂന്നു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലങ്ങളിലൂടെ വ്യക്തമായെന്നും മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു.

Share:

Leave a Reply

Your email address will not be published. Required fields are marked *

*