Home » News » Kerala » എൻ എസ് എസ്,ആർ എസ് എസ് നൊപ്പം : കോടിയേരി

എൻ എസ് എസ്,ആർ എസ് എസ് നൊപ്പം : കോടിയേരി

തിരുവനന്തപുരം: കേസ് നടന്ന 12 വര്‍ഷവും ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചവരാണ് ആര്‍എസ്എസുകാരെന്നും അവര്‍ ഒറ്റയടിക്ക് നിലപാട് മാറ്റിയപ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാനുള്ള എന്‍എസ്എസിന്റെ ശ്രമം എതിര്‍ക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യമാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞത് പോലെ, അത്തരം വാക്കുകള്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ക്ക് അറിയാഞ്ഞിട്ടില്ല. അത് അതിന്റേതായ സമയങ്ങളിലേ ഉപയോഗിക്കുവെന്നും കോടിയേരി പറഞ്ഞു.
കൂടെ ആർ എസ് എസ് നിലപാട് തന്നെയാണ് എൻ എസ് എസ് നിലപാട് എന്നും സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം.

വനിതാ മതിലിനു എതിർഅഭിപ്രായമാണ് എൻ എസ് എസ് നെതിരെ ഇത്തരം പ്രസ്താവനക്ക് കോടിയേരിയെ പ്രേരിപ്പിച്ചതെന്ന് വിലയിരുത്തൽ 

Share:

Leave a Reply

Your email address will not be published. Required fields are marked *

*