Home » News » Kerala » ഈ സുന്നീ മുസ്ലിങ്ങൾക്കിതെന്തു പറ്റി ?

ഈ സുന്നീ മുസ്ലിങ്ങൾക്കിതെന്തു പറ്റി ?

കേരളത്തിൽ മുസ്ലിങ്ങൾക്കിടയിൽ വലിയ വിഭാഗമായ സുന്നികൾക്ക് ഇപ്പോൾ ചലനം നഷ്ടപ്പെട്ടൊരു അവസ്ഥ. സാദാരണ മുസ്ലിങ്ങളിൽ കൂടുതലും കേരളത്തിൽ കണ്ട് വരുന്നത് സുന്നി ആചാരാനുഷ്ടാനങ്ങൾ വെച്ച് പുലർത്തി പോരുന്നതാണ് അവർ പാരമ്പര്യ വാദികൾ ആണെന്ന് അവകാശപ്പെടുന്നു. നിലവിൽ സുപ്രിം കോടതിയുടെ ശബരിമല പ്രവേശന വിധിയിലൂടെ എല്ലാ മതാചാരങ്ങൾക്കും ഒരുപോലെ ഒരുപോലെ തന്നെയായിരുന്നു സ്ത്രീ പ്രവേശനത്തെ സർക്കാർ പിന്തുണച്ചത്. അതിൽ ഭരണ പാർട്ടിയുടെ ജനറൽ സെക്രട്ടറി പറഞ്ഞ ഒരു വാക്ക് വിവാദമാകുകയും ചെയ്തു. ശബരിമലയിലെന്ന പോലെ സുന്നി പള്ളികളിലും സ്ത്രീ പ്രവേശനം സാധ്യമാക്കും എന്നായിരുന്നു കോടിയേരി ബാലകൃഷ്ണൻന്റെ അഭിപ്രായപ്രകടനം എന്നാൽ ഇത്തരം ആരോപണങ്ങളെ ഒക്കെ ശക്തമായി എതിർക്കുന്ന എ പി സുന്നി വിഭാഗത്തിന്റെ ശബ്ദം പോലും ആ സമയത്ത് കേട്ടതില്ല എന്നത് മാത്രമല്ല ഒരു മത പണ്ഡിതനും അതിനെതിരെ രംഗത്ത് വന്നതും കണ്ടില്ല.
ഇ കെ സുന്നി വിഭാഗം ത്തിനു കീഴിൽ മുസ്ലിം ലീഗ് ഉള്ളത് ഒരു തരത്തിൽ ആശ്വാസം ആണെങ്കിലും മുസ്ലിം ലീഗ് നേതൃത്വത്തിൽ അധികവും പുത്തൻ ആശയക്കാർ ആയത് കൊണ്ട് അവരുടെയും നാവട്ടം അടങ്ങിയിരിക്കുകയാണ്.സുന്നി ആശയത്തിൽ വിശ്വസിക്കുന്ന സാദാരണക്കാർക്ക് ഒരുപരിധി വരെ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലുകൾ ആശ്വാസകരമായിരുന്നു ഇപ്പോൾ കാന്തപുരം വിഭാഗവും കമ്മ്യൂണിസ്റ് വിഭാഗവും തമ്മിലുള്ള ബന്ധം പിണക്കത്തിലേക്ക് എത്തിക്കേണ്ട എന്ന് കരുതിയാകും മതത്തിൽ ഇടപെട്ടിട്ടു പോലും മൗനം പാലിക്കുന്നത്. മാത്രവുമല്ല ഇവരുടെ കീഴിൽ നടന്നു കൊണ്ടിരുന്ന നബിദിന പരിപാടികൾകും പല ജില്ലകളിലും ജില്ലകളിലും പ്രാവർത്തികമാക്കുന്നത് കണ്ടില്ല ഇത്തവണ.
ഉറങ്ങാതെ ഇരുന്ന സുന്നികൾ ഇപ്പോൾ ഉറക്കം നടിക്കുവാണോ അതോ ഉറങ്ങുകയാണോ എന്നാണ് അറിയേണ്ടി ഇരിക്കുന്നത്

റിപ്പോർട്ടർ: കുഞ്ഞിക്കോയ

Share:

Leave a Reply

Your email address will not be published. Required fields are marked *

*