Home » News » Kerala » ഹർത്താലിനെതിരെ വ്യാപാരിവ്യവസായികളും വിനോദസഞ്ചാരമേഖലയും

ഹർത്താലിനെതിരെ വ്യാപാരിവ്യവസായികളും വിനോദസഞ്ചാരമേഖലയും

വ്യാപാരി വ്യവസായി സംഘടനകള്‍ക്കു പിന്നാലെ ഹര്‍ത്താലിനെതിരെ അണി ചേര്‍ന്ന് വിനോദസഞ്ചാരമേഖലയിലെ 28 സംഘടനകളും. ഹര്‍ത്താല്‍ ആഹ്വാനം െചയ്യുന്നവര്‍ക്കെതിരെ മാത്രമല്ല സുപ്രീംകോടതി, ഹൈക്കോടതി വിധികള്‍ പോലും നടപ്പാക്കാതെ ടൂറിസം മേഖലയ്ക്ക് സംരക്ഷണം നല്‍കാത്ത സര്‍ക്കാരിനെതിരെ കൂടിയുള്ള വികാരം ഈ സംഘടനകളില്‍ ശക്തമാണ്. ‌ഒാരോ ഹര്‍ത്താലും കുറഞ്ഞത് 150 കോടിരൂപയുടെ നഷ്ടം വിനോദസ‍ഞ്ചാരമേഖലയില്‍ മാത്രം വരുന്നുവെന്നാണ് കണക്ക്. കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സംഘടനകള്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും.

അടിക്കടിയുണ്ടാകുന്ന ഹര്‍ത്താല്‍ ദുരിതത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വ്യാപാര, വ്യവസായ രംഗത്തെ പ്രമുഖരുടെ യോഗം കോഴിക്കോട്ടും ഉച്ചയ്ക്ക് നടക്കും.

പ്രളയം പ്രകൃതിദുരന്തമായെങ്കില്‍ സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയെ തകര്‍ക്കുന്ന മനുഷ്യനിര്‍മിത ദുരന്തമാണ് തുടര്‍ച്ചയായുളള ഹര്‍ത്താലും ബന്ദുമെന്നാണ് വിവിധ വിനോദസഞ്ചാര സംഘടനകളുടെ വിലയിരുത്തില്‍. ഈ രീതിയില്‍ ഇനിയും മുന്നോട്ടുപോകാനാകില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിവിധ ടൂറിസം സംഘടനകള്‍ ചേര്‍ന്ന് കൂട്ടായ്മയ്ക്ക് ആലോചിക്കുന്നത്. ഇന്ന് കൊച്ചിയില്‍ നടക്കുന്ന യോഗത്തില്‍ കര്‍മസമിതിക്ക് രൂപരേഖയാകും. തുടര്‍ന്ന് വിനോദസഞ്ചാരരംഗവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന വ്യാപാരികളുടേതടക്കം കൂട്ടായ്മയുണ്ടാക്കും. പ്രളയമുണ്ടാക്കിയ നഷ്ടത്തില്‍ കരകയറാനുള്ള പരിശ്രമത്തിനിടെയാണ് ഹര്‍ത്താലും ബന്ദുമായി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് ദേശീയ വിനോദസഞ്ചാര ഉപദേശകസമിതി അംഗം എബ്രാഹാം ജോര്‍ജ് പറഞ്ഞു.

പണിമുടക്കില്‍ നിന്ന് വിനോദസഞ്ചാരമേഖലയെ ഒഴിവാക്കാന്‍ തീരുമാനങ്ങളുണ്ടെങ്കിലും അത് നടപ്പായിട്ടില്ല. ഇതിനായി സര്‍ക്കാര്‍ ഇടപെടലാണ് ഈ രംഗം പ്രതീക്ഷിക്കുന്നത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട വിവിധ കോടതിവിധികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകമെന്നും ഇവര്‍ ആവശ്യപ്പെടുന്നു

Share:

Leave a Reply

Your email address will not be published. Required fields are marked *

*