Home » News » National » ജനങ്ങൾ ബിജെപി യെ മുത്തലാക്ക് ചൊല്ലിയത് ഓർമിപ്പിച്ചു ബിജെപി സർക്കാർ അവതരിപ്പിച്ച മുത്തലാക്ക് ബില്ല് എതിർത്തു ശശി തരൂർ

ജനങ്ങൾ ബിജെപി യെ മുത്തലാക്ക് ചൊല്ലിയത് ഓർമിപ്പിച്ചു ബിജെപി സർക്കാർ അവതരിപ്പിച്ച മുത്തലാക്ക് ബില്ല് എതിർത്തു ശശി തരൂർ

ന്യൂഡല്‍ഹി : ഏറെ വിവാദങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കും ശേഷം മുത്തലാഖ് ബില്‍ ലോക്സഭയില്‍ വീണ്ടും അവതരിപ്പിച്ചു. നിലവിലുള്ള ഓര്‍ഡിനന്‍സിന്റെ കാലാവധി അവസാനിക്കാറായ സാഹചര്യത്തിലാണ് ബില്‍‌ അവതരിപ്പിച്ചത്. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ സഭയ്ക്ക് മുന്നില്‍ അവതരിപ്പിച്ചത്. എന്നാല്‍ ബില്ലിനെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ത്തു. ഒരു സമുദായത്തെ മാത്രം ലക്ഷ്യമിട്ടുള്ള നിയമ നിര്‍മ്മാണമാണിതെന്നും വ്യവസ്ഥകള്‍ ഭരണഘടന വിരുദ്ധമാണെന്നും കോണ്‍ഗ്രസിലെ പ്രതിനിധീകരിച്ച് ശശി തരൂര്‍ എം പി ചൂണ്ടിക്കാട്ടി. അതിനിടെ ബില്‍ രാജ്യസഭയില്‍ പാസാക്കരുത് എന്നാവശ്യപ്പെട്ട് മുസ്‍ലിം വ്യക്തി നിയമബോര്‍ഡ് പ്രതിപക്ഷ പാര്‍ട്ടികളെ സമീപിച്ചു. ബില്‍ പാര്‍ലമെന്റ് പാസാക്കിയാല്‍ കോടതിയെ വീണ്ടും സമീപിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.

5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് പാര്‍ലിമെന്റില്‍ മുത്തലാഖ് ബില്‍ അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഈ ബില്‍ അവതരിപ്പിച്ചിരുന്നു എങ്കില്‍ അത് മുസ്‌ലിം ജനവിഭാഗത്തിന്റെ വോട്ടുകള്‍ ബിജെപിയില്‍ നിന്ന് അകന്ന് പോകുകയും അതുവഴി തിരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി ബാധിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത് ഫലപ്രഖ്യാപനത്തിന് ശേഷം അവതരിപ്പിക്കുന്നത് എന്ന് ഉന്നത ബിജെപി നേതാക്കള്‍ പോലും രഹസ്യമായി സമ്മതിക്കുന്നു.

Share:

Leave a Reply

Your email address will not be published. Required fields are marked *

*