Home » News » Kerala » ആലപ്പുഴയിൽ അഴിമതിക്കറ; മുനിസിപ്പൽ ചെയർമാനും സെക്രട്ടറിയും ജനമധ്യത്തിൽ രൂക്ഷമായ വാക്ക് പോരും ഉന്തും തള്ളും

ആലപ്പുഴയിൽ അഴിമതിക്കറ; മുനിസിപ്പൽ ചെയർമാനും സെക്രട്ടറിയും ജനമധ്യത്തിൽ രൂക്ഷമായ വാക്ക് പോരും ഉന്തും തള്ളും

ആലപ്പുഴയിൽ അഴിമതിക്കറ; മുനിസിപ്പൽ ചെയർമാനും സെക്രട്ടറിയും ജനമധ്യത്തിൽ രൂക്ഷമായ വാക്ക് പോരും ഉന്തും തള്ളും

ആലപ്പുഴ : ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ ചെയർമാൻ തോമസ് ജോസഫും സെക്രട്ടറി ജഹാന്ഗീരും തമ്മിൽ പൊതുജനമധ്യത്തിൽ വാക്ക് പോരും തുടന്ന് തമ്മിൽ തർക്കവും.
ചെയർമാന്റെ വഴിവിട്ട ആനുകൂല്യങ്ങളും അഴിമതികറയും ചോദ്യം ചെയ്തതാണ് സെക്രട്ടറിക്കെതിരെ ചെയർമാന്റെ ഈ നടപടിക്ക് കാരണം എന്ന് ആലപ്പുഴ മുനിസിപ്പൽ സെക്രട്ടറി ജഹാൻഗീർ പറയുന്നു.
ചെയർമാൻ ഒട്ടേറെ ആരോപണങ്ങൾക് മുൻപും വിധേയനായിട്ടുണ്ട് എന്നും സെക്രട്ടറി ഓർമിപ്പിക്കുന്നു പൊതുജന മധ്യത്തിൽ ഒരു കാരണവും കൂടാതെ സെക്രട്ടറി ജഹാൻഗീറിനെ മോശമായി ചിത്രീകരിക്കുകയും മോശം രീതിൽ വാക്ക് പ്രയോഗം നടത്തുകയും ചെയ്തിരുന്നു. ഇതിന് ആധാരം കോൺഗ്രസ്‌ പ്രവർത്തകരുടെ ഉദ്യോഗഭരണം എന്ന സംസാരമാണ് എന്നും പറയപ്പെടുന്നു. ഈ കാരണത്താൽ ജഹാന്ഗീർ പിന്നീട് 4 ദിവസത്തിൽ അധികം ആയി ഓഫീസിൽ എത്തിയിട്ടില്ല എന്നാണ് റിപ്പോർട്ട്‌.പ്രളയ കാലഘട്ടത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കൊണ്ട് ഏറെ പ്രശംസ പിടിച്ചു പറ്റിയ വ്യക്തിത്വം ആണ് ജഹന്ഗീർ. കളക്ടർ നൽകിയ ജില്ലയിലെ അധിക ചുമതലകൾ ഏറെ പ്രശംസനീയമായി നടപ്പിലാക്കിയിരുന്നതിന് സെക്രട്ടറിയെ പ്രതേകം അനുമോദിച്ചിരുന്നു.

Share:
  • 38
    Shares

Leave a Reply

Your email address will not be published. Required fields are marked *

*