Home » News » National » അമിതാവ് ഖോഷിന് ജ്ഞാനപീഠം

അമിതാവ് ഖോഷിന് ജ്ഞാനപീഠം

ല്ലി: 54ാമത് ജ്ഞാന പീഠ പുരസ്‌കാരത്തിന് നോവലിസ്റ്റ് അമിതാവ് ഘോഷ് അര്‍ഹനായി. സാഹിത്യ ലോകത്തിന് നല്‍കിയ സംഭാവനകളെത്തുടര്‍ന്നാണ് പുരസ്‌കാരം. 11 ലക്ഷവും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ജീവിതത്തിലെ അതിമഹത്തായ ദിനമെന്ന് അമിതാവ് ഘോഷ് രേഖപ്പെടുത്തി.

സാഹിത്യ രംഗത്ത് സജീവമായ ഘോഷ് ഇംഗ്ലീഷ് നോവലുകളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ദി സര്‍ക്കിള്‍ ഓഫ് റീസണ്‍(1986), ഷാഡോ ലൈന്‍സ് (1988), ദി കല്‍ക്കട്ട ക്രോമസോം (1995), സീ ഓഫ് പോപ്പീസ്(2008) തുടങ്ങിയവയാണ് അമിതാവ് ഘോഷിന്റെ ജനപ്രീതി നേടിയ പ്രധാന കൃതികള്‍.

‘താനേറ്റവും ആരാധിക്കുന്ന എഴുത്തുകാര്‍ ഇടംപിടിച്ചിട്ടുള്ള ജ്ഞാനപീഠ പുരസ്‌കാരപ്പട്ടികയില്‍ എത്തിപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, എന്റെ ജീവിതത്തിലെ മറക്കാനാവാത്തതും അതിമഹത്തായ ദിനവുമാണിന്ന്, അമിതാവ് ഘോഷ് പ്രതികരിച്ചു.

1956 ല്‍ ബംഗാളില്‍ ജനിച്ച അമിതാവ് ഇംഗ്ലീഷ് ഭാഷയില്‍ എഴുതുന്ന് ഒരു ഇന്ത്യന്‍-ബംഗാളി സാഹിത്യകാരനാണ്. 2007ല്‍ ഭാരത സര്‍ക്കാര്‍ ഇദ്ധേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു.
ഏറ്റവും ആഴമേറിയതും വേറിട്ട രചനാപാടവുമാണ് അമിതാവിനുള്ളതെന്ന് പുരസ്‌കാര കമ്മറ്റി വിലയിരുത്തി. സാഹിത്യ പുരസ്‌കാരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമാണ് ജ്ഞാനപീഠം.

Share:

Leave a Reply

Your email address will not be published. Required fields are marked *

*