Home » News » National » കോടതിയിൽ പുള്ളിപ്പുലി ജഡ്ജി ഇറങ്ങിയോടി

കോടതിയിൽ പുള്ളിപ്പുലി ജഡ്ജി ഇറങ്ങിയോടി

അലഹബാദ‌് : ഗുജറാത്തിലെ പ്രാദേശിക കോടതിമുറിയില്‍ അപ്രതീക്ഷിതമായെത്തിയ അതിഥിയെ കണ്ട‌് ജഡ‌്ജിയടക്കമുള്ളവർ ഞെട്ടി. കോടതി ഒരു നിമിഷം നിശ‌്ചമായി. പിന്നെ എല്ലാവരും ജീവനുംകൊണ്ടുള്ള ഓട്ടമായിരുന്നു. പുള്ളിപ്പുലിയായിരുന്നു ആ അപ്രതീക്ഷിത അതിഥി.

വെള്ളിയാഴ‌്‌‌‌ച പകൽ സുരേന്ദ്ര നഗർ ജില്ലയിലെ ചോട്ടിലയിലെ കോടതിമുറിയിലാണ‌് പുള്ളിപ്പുലി കയറിയത‌്. പുലിയെ കണ്ട ജഡ‌്ജിയും അഭിഭാഷകരും വാദിയും പ്രതിയുമടക്കം എല്ലാവരും പുറത്തേക്ക‌് ഓടി. പുലിയെ സാഹസികമായി കോടതിമുറിയിൽ അടച്ചിട്ടു. തുടർന്ന‌് വനംവകുപ്പ‌് ജീവനക്കാരെത്തി പുലിയെ കൂട്ടിലാക്കി കൊണ്ടുപോയി.

Share:

Leave a Reply

Your email address will not be published. Required fields are marked *

*