Home » News » National » അശോക് ഗെഹ്‌ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രി

അശോക് ഗെഹ്‌ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രി

ദില്ലി: അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി; കെസി വേണുഗോപാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി ദില്ലി: അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും. സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയാകും. മൂന്നാം തവണയാണ് അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയാകുന്നത്. 1998ലും 2008ലും ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്നു.

ദില്ലി എഐസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ എത്തിയിരുന്നില്ല. രാഹുല്‍ ഗാന്ധിയുടെ തീരുമാനം കെസി വേണുഗോപാല്‍ പ്രഖ്യാപിച്ചു. തീരുമാനമെടുക്കാനുണ്ടായ കാലതാമസത്തെ തുടര്‍ന്നാവാം രാഹുല്‍ഗാന്ധി നേരിട്ട് മാധ്യമങ്ങളെ കാണുന്നതില്‍ നിന്ന് വിട്ടു നിന്നത് എന്നാണ് കരുതുന്നത്. ഏറെ അനിശ്ചിത്ത്വങ്ങള്‍ക്കൊടുവിലാണ് ഗെഹ് ലോട്ടിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരിക്കുന്നത്. മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. സംസ്ഥാനത്തെ വിവിധ നേതാക്കളുമായി കൂടിയാലോചിച്ച ശേഷം എംഎല്‍എമാരുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഭൂരിപക്ഷം സച്ചിന്‍ പൈലറ്റിനാണ് എന്ന രീതിയില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പക്ഷേ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനം അശോക് ഗെഹ്‌ലോട്ടിനൊപ്പമായിരുന്നു. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി ആക്കണമെന്നായിരുന്നു പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎല്‍എ മാരും എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നത്.

Share:

Leave a Reply

Your email address will not be published. Required fields are marked *

*