Home » News » Kerala » വനിത മതിൽ വർഗീയ മതിലെന്ന് എം കെ മുനീർ സഭയിൽ ഉന്തും തള്ളും

വനിത മതിൽ വർഗീയ മതിലെന്ന് എം കെ മുനീർ സഭയിൽ ഉന്തും തള്ളും

തിരുവനന്തപുരം: വനിതാ മതിലിനെ വര്‍ഗീയ മതിലെന്ന് വിശേഷിപ്പിച്ച എം.കെ മുനീറിന്റെ പരാമര്‍ശത്തിന് പിന്നാലെ നിയമസഭയില്‍ കയ്യാങ്കളി. പ്രതിപക്ഷ അംഗങ്ങളും ഭരണപക്ഷ അംഗങ്ങളും തമ്മില്‍ സഭയില്‍ ഉന്തും തള്ളുമുണ്ടായി. ശബരിമല വിയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ട് പുറത്തേക്കിറങ്ങുന്നതിനിടെയാണ് ഉന്തും തള്ളുമുണ്ടായത്.

ഏറനാട് എംഎല്‍എ പി.കെ ബഷീറും വര്‍ക്കല എംഎല്‍എ വി. ജോയിയും തമ്മില്‍ ഉന്തും തള്ളും നടന്നു.ഇതേതുടര്‍ന്ന് മുതിര്‍ന്ന എംഎല്‍എ മാരും മന്ത്രിമാരും ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. കൈയേറ്റത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയ്ക്കകത്ത് കുത്തിയിരിന്ന് പ്രതിഷേധിച്ചു.
സഭ ഇന്നത്തേക്ക് പിരിഞ്ഞു.

Share:

Leave a Reply

Your email address will not be published. Required fields are marked *

*