Home » News » International » യുഎഇ യിൽ നേരിയ ഭൂചലനം

യുഎഇ യിൽ നേരിയ ഭൂചലനം

ഫുജൈറ : യുഎഇയിലെ റാസൽഖൈമ, ഫുജൈറ എമിറേറ്റുകളുടെ അതിർത്തിയായ മസാഫിയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.1 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രാദേശികസമയം 04:01-യോടെയാണ് ഭൂചലനം ഉണ്ടായതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

റാസൽഖൈമയിലും വടക്കൻ എമിറേറ്റുകളിലും നേരിയ രീതിയിലുള്ള ഭൂചലനം അനുഭവപ്പെട്ടതായി ഷാർജ ബഹിരാകാശ ഗവേഷണ കേന്ദ്രം അറിയിച്ചു. ഇറാനിലെ തെക്കൻ പ്രദേശമായ ബന്ദർ അബ്ബാസിലും ഇന്നലെ (ഡിസംബർ 11ന്) നേരിയ ഭൂചലനം അനുഭവപ്പെട്ടതായി യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം വെളിപ്പെടുത്തി. യുഎഇ പ്രാദേശികസമയം 08:59-യോട് കൂടിയാണ് ഭൂചലനം അനുഭവപ്പെട്ടത്.

മസാഫി പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടതോടെ തുടർചലനങ്ങൾ ഉണ്ടായേക്കാം എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. എന്നാൽ ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പും ദേശീയ കാലാവസ്ഥാ കേന്ദ്രം നൽകിയിട്ടില്ല എന്നത് ആശ്വാസം നൽകുന്നു 

Share:

Leave a Reply

Your email address will not be published. Required fields are marked *

*