Home » News » International » മല്യയെ ബ്രിട്ടീഷ് കോടതി ഇന്ത്യക്ക് നൽകിയേക്കും

മല്യയെ ബ്രിട്ടീഷ് കോടതി ഇന്ത്യക്ക് നൽകിയേക്കും

ബാങ്കുകളില്‍ നിന്ന് 9000 കോടിയിലേറെ രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന് ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് മല്യയുടെ വാദങ്ങള്‍ തള്ളി വിധി പുറപ്പെടുവിച്ചത്. അപ്പീൽ നൽകാൻ പതിനാല് ദിവസം സമയം കൂടി കോടതി മല്യക്ക് അനുവദിച്ചു. അപ്പീൽ തള്ളുകയാണെങ്കിൽ 28 ദിവസത്തിനകം മല്യയെ ഇന്ത്യക്ക് കൈമാറും. ഇന്ത്യയിലെത്തിയാല്‍ മല്യയെ ജയിലിലടക്കും. നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ഉത്തരവുണ്ടായിരിക്കുന്നത്

Share:

Leave a Reply

Your email address will not be published. Required fields are marked *

*