Home » News » Kerala » ഇടമലയാർ അണക്കെട്ടിന്‍റെ ഒരു ഷട്ടർ കൂടി തുറന്നു

ഇടമലയാർ അണക്കെട്ടിന്‍റെ ഒരു ഷട്ടർ കൂടി തുറന്നു

തൊടുപുഴ: കനത്ത മഴയെ തടര്‍ന്ന് ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ഒരു ഷട്ടര്‍ കൂടി തുറന്നു. നിലവില്‍ രണ്ട് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. സെക്കന്‍ഡില്‍ 300 ഘനമീറ്റര്‍ വെള്ളമാണ് അണക്കെട്ടില്‍നിന്നു പുറത്തേക്ക് ഒഴുക്കുന്നത്.

അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 169 മീറ്ററില്‍ എത്തിയതോടെയാണ് കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കാന്‍ തീരുമാനിച്ചത്. ശനിയാഴ്ച ജലനിരപ്പ് ഉയര്‍ന്നതോടെ അടച്ച മൂന്നു ഷട്ടറുകളില്‍ ഒരെണ്ണം തുറന്നിരുന്നു. ആകെയുള്ള നാലു ഷട്ടറുകളില്‍ രണ്ടെണ്ണത്തിലൂടെയാണ് വെള്ളമൊഴുക്കിക്കൊണ്ടിരുന്നത്.

169മീറ്ററില്‍ താഴെ ജലം നിര്‍ത്തുക എന്ന ലക്ഷ്യംത്തോടെയാണ് വീണ്ടും ഒരു ഷട്ടര്‍ കൂടി തുറന്നിരിക്കുന്നത്. അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ് 168.91 ആണ്.

Share:

Leave a Reply

Your email address will not be published. Required fields are marked *

*