Home » News » Kerala » അടിയന്തരസഹായമായി കേരളം ആവശ്യപ്പെട്ടത് 1020 കോടി; 100 കോടി അനുവദിച്ച് കേന്ദ്രസർക്കാർ

അടിയന്തരസഹായമായി കേരളം ആവശ്യപ്പെട്ടത് 1020 കോടി; 100 കോടി അനുവദിച്ച് കേന്ദ്രസർക്കാർ

കൊച്ചി: കാലവർഷക്കെടുതിയിൽ കേരളത്തിനുള്ള നഷ്‌ടം 8316 കോടിയുടേതെന്ന് സർക്കാർ.കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനോട് നഷ്‌ടത്തിന്‍റെ കണക്കുകൾ കേരളം നിരത്തിയത്. ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയതായിരുന്നു അദേഹം. അടിയന്തരസഹായമായി 1020 കോടി കേരളം ആവശ്യപ്പെട്ടുവെങ്കിലും 100 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.

കേരളം നേരിടുന്നത് 1924 ന് ശേഷമുള്ള ഏറ്റവും വലിയ  പ്രളയക്കെടുതിയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.പതിനാലില്‍ പത്തു ജില്ലകളെയും കെടുതി രൂക്ഷമായി ബാധിച്ചു. 27 അണക്കെട്ടുകള്‍ തുറന്നുവിടേണ്ടിവന്നു. കേന്ദ്രസംഘം കേരളത്തില്‍ പര്യടനം നടത്തുന്നതിനിടയിലാണ് വീണ്ടും പേമാരിയും അതിന്‍റെ ഭാഗമായ കെടുതികളും ഉണ്ടായതെന്നും മുഖ്യമന്ത്രി നിവേദനത്തിൽ വ്യക്തമാക്കി.

കാലവര്‍ഷക്കെടുതി അതീവ ഗുരുതരമായതിനാല്‍ മാനദണ്ഡം നോക്കാതെ കേന്ദ്രസഹായം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിവേദനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് 100 കോടി അടിയന്തരസഹായം അനുവദിച്ചതായി രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ചത്. വീണ്ടും കേന്ദ്രസംഘത്തെ അയക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ചീഫ് സെക്രട്ടറി ടോം ജോസ്, അഡിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു

Share:

Leave a Reply

Your email address will not be published. Required fields are marked *

*