Home » News » Kerala » ലോക്സഭ തെരഞ്ഞെടുപ്പിൽ എട്ട് സീറ്റ് വേണമെന്ന് ബിഡിജെഎസ്

ലോക്സഭ തെരഞ്ഞെടുപ്പിൽ എട്ട് സീറ്റ് വേണമെന്ന് ബിഡിജെഎസ്

ന്യൂഡൽ‌ഹി: 2019ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ മത്സരിക്കാൻ എട്ടുസീറ്റുകൾ വേണമെന്ന് ബിഡിജെഎസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി ആവശ‍്യപ്പെട്ടു. വ്യാഴാഴ്ച ബിജെപി അധ്യക്ഷൻ അമിത്ഷായുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ തങ്ങളുടെ ആവ‍ശ‍്യം ഉന്നയിക്കുമെന്നും തുഷാർ വെള്ളാപ്പള്ളി ദില്ലിയിൽ മാധ്യമങ്ങളെ അറിയിച്ചു. വ്യാഴാഴ്ച അമിത് ഷായുടെ വസതിയിലാകും  കൂടിക്കാഴ്ച.

തൃശൂർ, ചാലക്കുടി, പത്തനംതിട്ട, ആറ്റിങ്ങൽ, ആലപ്പുഴ, ഇടുക്കി, വയനാട്, എറണാകുളം എന്നീ മണ്ഡലങ്ങളിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കണമെന്നാണ് ബിഡിജെഎസ് ആവശ‍്യപ്പെടുന്നത്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മാത്രമല്ല മലബാറിലും സീറ്റ് ലഭിക്കണമെന്നാണ് ബിഡിജെഎസ് പറയുന്നത്.

ഒന്നിച്ച് മത്സരിച്ചാൽ തെരഞ്ഞടുപ്പിൽ കുറച്ച് സീറ്റുകളിൽ ജയിക്കാൻ കഴിയുമെന്ന് തുഷാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിഡിജെഎസ് ഇല്ലെങ്കിൽ ബിജെപിക്ക് വിജയിക്കാനാകുമോ എന്ന ചോദ്യത്തിന് ‘കഴിഞ്ഞ തെരഞ്ഞടുപ്പിൽ കണ്ടതല്ലേ?’ എന്നായിരുന്നു മറുപടി.

ശിവഗിരിയിൽ ചതയദിനാഘോഷങ്ങൾക്കായി പ്രധാനമന്ത്രിയെ ക്ഷണിക്കാനാണ് തുഷാർ  ദില്ലിയിലെത്തിയത്.

Share:

Leave a Reply

Your email address will not be published. Required fields are marked *

*