Home » News » Kerala » കമ്പകക്കാനം കൊലപാതകം അന്ധവിശ്വാസത്തിന്‍റെ പേരിലെന്ന് പൊലീസ് ; പ്രതികൾ കൊല നടത്തിയത് മനസാക്ഷിയെ ഞെട്ടിക്കുന്ന വിധം

കമ്പകക്കാനം കൊലപാതകം അന്ധവിശ്വാസത്തിന്‍റെ പേരിലെന്ന് പൊലീസ് ; പ്രതികൾ കൊല നടത്തിയത് മനസാക്ഷിയെ ഞെട്ടിക്കുന്ന വിധം

കമ്പകക്കാനം കൂട്ടക്കൊലപാതകം നടത്തിയത് അനീഷും ലിബീഷും ചേർന്നെന്ന്  ഇടുക്കി ജില്ലാ പൊലീസ് മേധാവി . ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.ഗുരുവിന്‍റെ ശക്തി കൈക്കലാക്കുന്നതിന് വേണ്ടി ആസൂത്രണം ചെയ്‌ത് നടത്തിയ കൊലപാതകമാണെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

തൊടുപുഴ:കമ്പകക്കാനം കൂട്ടക്കൊലപാതകം നടത്തിയത് അനീഷും ലിബീഷും ചേർന്നെന്ന്  ഇടുക്കി ജില്ലാ പൊലീസ് മേധാവി . ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.ഗുരുവിന്‍റെ ശക്തി കൈക്കലാക്കുന്നതിന് വേണ്ടി ആസൂത്രണം ചെയ്‌ത് നടത്തിയ കൊലപാതകമാണെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

കൃഷ്‌ണന്‍റെ ശിഷ്യനായിരുന്ന അനീഷ്  പൂജകളും മന്ത്രങ്ങളും ചെയ്യുന്ന ആളായിരുന്നു. രണ്ടു വർഷത്തോളമായി കൃഷ്ണന്‍റെ വീട്ടിൽ നിന്ന് പൂജ പഠിക്കുകയായിരുന്നു. ഈ അടുത്ത കാലത്ത് അനീഷ് ചെയ്യുന്ന പൂജകൾ ഫലിച്ചിരുന്നില്ല.അതിന് കാരണം പൂജ ചെയ്യാനുള്ള കഴിവും മാന്ത്രികശക്തികളും കൃഷ്ണൻ കവർന്നെടുത്തുവെന്നാണ് ഇയാൾ കരുതിയത്. തന്‍റെ പൂജകൾ ഫലിക്കുന്നതിനുള്ള ഏകവഴി കൃഷ്ണനെ ഇല്ലാതാക്കി  താളിയോലകളും മറ്റും കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൃത്യം നടത്തിയത്.

ആറു മാസം മുമ്പ് തന്നെ കൃഷ്‌ണനെ വക വരുത്തുന്നതിന്  വേണ്ടിയുള്ള പദ്ധതി അനീഷ് തയാറാക്കിയിരുന്നു. മന്ത്രങ്ങളും തന്ത്രങ്ങളും പഠിക്കുന്നതിന് വേണ്ടിയും  ഗുരുവിനെക്കാൾ ശക്തനാകുന്നതിനും വേണ്ടിയായിരുന്നു കൊലപാതകം. ലിബീഷും അനീഷും തമ്മിൽ വർഷങ്ങളായുള്ള സൗഹൃദം ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. 29 ന് ലിബീഷിന്‍റെ ടൂവീലർ വർക്‌ഷോപ്പിൽ നിന്നും ഇരുവരും ഒന്നിച്ച് കൃഷ്‌ണന്‍റെ വീട്ടിൽ എത്തി കൂട്ടക്കുരുതി നടത്തുകയായിരുന്നു.

കൊലപാതകത്തിന് മുമ്പ് ഇരുവരും കൂടി മൂലമറ്റത്ത് ചൂണ്ടിയിടാൻ പോയി. രണ്ടും പേരും ഈ സമയത്ത് മദ്യലഹരിയിലായിരുന്നു.കൊല നടത്തിയ ഞായറാഴ്‌ച  രാത്രി 12 മണിയോടടുത്ത് ഇരുവരും കൃഷ്‌ണന്‍റെ വീട്ടിൽ എത്തി വീടിന്‍റെ ഫ്യൂസ് ഊരി.ഇതിന് ശേഷം കൃഷ്ണന്‍റെ ആട്ടിൻകൂടിലെത്തുകയും ആടിനെ ഉപദ്രവിക്കുകയും ചെയ്‌തു.  ആട് കരയുന്നത് കേട്ടു കൃഷ്ണന്‍ വാതിൽ‌ തുറന്ന് വന്ന സമയത്ത് കൃഷ്‌ണന്‍റെ തലയ്ക്കടിച്ചു. പിന്നാലെ ഭാര്യയും എത്തി.ഭാര്യയുടെ തലയ്ക്ക് ലിബീഷും അടിക്കാൻ ശ്രമിച്ചെങ്കിലും ഭാര്യ എതിർത്തു. ഇവർ അകത്തേക്ക് ഓടിയതോടെ വീടിനകത്ത് വെച്ച് തലയ്ക്കടിച്ച്  കൊന്നു. പിന്നാലെ മകളും എത്തിയെങ്കിലും  ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.

മകൾ ആർഷ ഒച്ച എടുത്തതോടെ അനീഷ് കൈ കൊണ്ട് വാ പൊത്തി. രക്ഷപ്പെടുന്നതിന് വേണ്ടി ആർഷ കൈയിൽ കടിച്ചുവെങ്കിലും ഇവർ അടിച്ച് വീഴ്‌ത്തി.  പിന്നാലെ മകനും എത്തിയതോടെ ഇയാളെയും അടിച്ച് വീഴ്ത്തുകയായിരുന്നു. പിന്നീട് വീടിനകത്ത് കിടന്ന പ്രതികൾ അവിടെ ഉണ്ടായിരുന്ന പണവും സ്വർണവും കൈക്കലാക്കി വീട് കഴുകിയതിന് ശേഷം അവിടെ നിന്ന് തൊടുപുഴയ്ക്ക് പോന്നു.

കൃഷ്ണന്‍റെ വീട് ഉൾപ്രദേശത്ത് ആയതിനാൽ ആരും കണ്ടു കാണില്ലെന്ന വിശ്വാസത്താൽ രണ്ടാമത്ത ദിവസം ശരീരം മറവ് ചെയ്യുവാൻ എത്തിയപ്പോൾ മാനസിക വിഭ്രന്തിയുള്ള കൃഷ്‌ണന്‍റെ മകൻ മരിച്ചിട്ടില്ലെന്ന് കാണുകയും ചുറ്റിക കൊണ്ട് അടിച്ച് വീഴ്‌ത്തുകയും ആയിരുന്നു.  പിന്നീട് വീടിനടുത്ത് ശരീരം മറവു ചെയ്‌തെന്നും പൊലീസ് വ്യക്തമാക്കി.

Share:

Leave a Reply

Your email address will not be published. Required fields are marked *

*