Home » News » Kerala » ഓ​ണ​ത്തി​ന് കു​ടും​ബ​ശ്രീ​യു​ടെ ‌ജൈ​വ പ​ച്ച​ക്ക​റി​ക​ൾ

ഓ​ണ​ത്തി​ന് കു​ടും​ബ​ശ്രീ​യു​ടെ ‌ജൈ​വ പ​ച്ച​ക്ക​റി​ക​ൾ

കൊ​ച്ചി:​ഓ​ണ​ത്തി​ന് കു​ടും​ബ​ശ്രീ വ​ൻ​തോ​തി​ൽ വി​ഷ​ര​ഹി​ത ജൈ​വ പ​ച്ച​ക്ക​റി​ക​ള്‍ വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്നു. സം​ഘ​കൃ​ഷി ഗ്രൂ​പ്പു​ക​ള്‍ വ​ഴി 20000 ട​ണ്‍ ജൈ​വ പ​ച്ച​ക്ക​റി​യാ​ണ്  കു​ടും​ബ​ശ്രീ ഓ​ണ​വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​ത്. അ​ടു​ത്ത ആ​ഴ്ച ജൈ​വ പ​ച്ച​ക്ക​റി​ക​ളു​ടെ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ക്കും.ജി​ല്ല​ക​ളി​ലെ കു​ടും​ബ​ശ്രീ മി​ഷ​നാ​ണ് ജൈ​വ​പ​ച്ച​ക്ക​റി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ക​ര​കൃ​ഷി​യി​ല്‍ ഇ​ക്കു​റി വ്യാ​പ​ക നാ​ശ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ലും അ​വ​യൊ​ക്കെ ത​ര​ണം ചെ​യ്ത് വി​ഷ​വി​മു​ക്ത​മാ​യ പ​ച്ച​ക്ക​റി​ക​ളും പ​ഴ വ​ര്‍ഗ​ങ്ങ​ളും ഓ​ണ​ക്കാ​ല​ത്ത് ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ന്ന​ത്. പ​ച്ച​ക്ക​റി, പ​യ​ര്‍, കി​ഴ​ങ്ങ്, വാ​ഴ, നെ​ല്ല് എ​ന്നി​വ​യാ​ണ് ഓ​ണ സീ​സ​ണി​നാ​യി കു​ടും​ബ​ശ്രീ കൃ​ഷി ചെ​യ്യു​ന്ന​ത്. പ​ച്ച​ക്ക​റി​ക​ളും പ​യ​ര്‍ വ​ര്‍ഗ​ങ്ങ​ളും കൂ​ടാ​തെ 4,500 ട​ണ്‍ അ​രി 4,900 ട​ണ്‍ വാ​ഴ​പ്പ​ഴം, 26000 ട​ണ്‍ കി​ഴ​ങ്ങു​വി​ള​ക​ള്‍ എ​ന്നി​വ കു​ടും​ബ​ശ്രീ​യു​ടെ വ​ക​യാ​യി ഓ​ണ​ച്ച​ന്ത​ക​ളി​ല്‍ എ​ത്തും. കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 450 മാ​സ​ച്ച​ന്ത​ക​ളും 455 ഗ്രാ​മ​ച​ന്ത​ക​ളും ഈ​മാ​സം ആ​രം​ഭി​ക്കും. കൂ​ടാ​തെ ഓ​ണം പ​ച്ച​ക്ക​റി മേ​ള​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.

കു​ടും​ബ​ശ്രീ​യു​ടെ സം​ഘം കൃ​ഷി വ​ഴി സം​സ്ഥാ​ന​ത്തി​ന് ഓ​ണ സീ​സ​ണി​ലേ​ക്ക് ആ​വ​ശ്യ​മാ​യ മു​ഴു​വ​ന്‍ പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ധാ​ന്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കാ​ൻ അ​റു​പ​തി​നാ​യി​ര​ത്തോ​ളം സം​ഘം ഗ്രൂ​പ്പു​ക​ളും മൂ​ന്നു​ല​ക്ഷ​ത്തോ​ളം വ​നി​ത​ക​ളു​മാ​ണ് രം​ഗ​ത്തു​ള്ള​ത്.​വി​ഷു​വി​ന് വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ​തോ​തി​ൽ ജൈ​വ​പ​ച്ച​ക്ക​റി​ക​ൾ വി​പ​ണി​യി​ൽ എ​ത്തി​ച്ചി​രു​ന്നു.​പൊ​തു​ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ ഇ​തി​ന് വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​ത് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 36,000 ഏ​ക്ക​ര്‍ സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ​ച്ച​ക്ക​റി കൃ​ഷി ന​ട​ത്തു​ന്ന​ത്. കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ളും അ​ത​ത് പ്ര​ദേ​ശ​ത്ത് ത​ന്നെ​യാ​കും വി​പ​ണ​നം ന​ട​ത്തു​ന്ന​ത്. കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രാ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ന്നും ഉ​ത്പ​ന്ന​ങ്ങ​ൾ സ​മാ​ഹ​രി​ച്ച് വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​ത്. വാ​ഴ​കൃ​ഷി​യോ​ടൊ​പ്പം ത​ന്നെ അ​തി​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​ത്തി​നും സാ​ധ്യ​ത​യൊ​രു​ക്കു​ന്നു​ണ്ട്. വി​വി​ധ ഉ​പ്പേ​രി​ക​ള്‍, അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ള്‍ എ​ന്നി​വ​യ്ക്കും കു​ടും​ബ​ശ്രീ​ത​ന്നെ മാ​ര്‍ക്ക​റ്റു​ക​ള്‍ ഒ​രു​ക്കു​ക​യും ചെ​യ്യും. ഇ​തി​നാ​യി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യും മ​റ്റു സം​ഘ​ട​ന​ക​ളു​മാ​യും കു​ടും​ബ​ശ്രീ സ​ഹ​ക​രി​ക്കും.

സം​സ്ഥാ​ന​ത്തെ ഓ​ണ​വി​പ​ണി ല​ക്ഷ്യ​മാ​ക്കി പ​ച്ച​ക്ക​റി വി​പ​ണി ക​യ്യ​ട​ക്കാ​ന്‍ വ​ന്‍കി​ട കു​ത്ത​ക ക​മ്പ​നി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലേ​ക്ക്  വി​ല്‍പ്പ​ന​ക്ക്  വ​ന്നി​രു​ന്ന പ​ച്ച​ക്ക​റി​ക​ള്‍  ഇ​വ​ർ മൊ​ത്ത​മാ​യി വാ​ങ്ങി കേ​ര​ള​ത്തി​ൽ വി​ൽ​പ്പ​ന ന​ട​ത്താ​നാ​ണ് ശ്ര​മം. വി​പ​ണി​യി​ൽ ഇ​ക്കൂ​ട്ട​രു​ടെ ഇ​ട​പെ​ട​ൽ  വി​ല​ക്ക​യ​റ്റം സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഗു​ണ​മേ​ന്മ​യു​ള്ള വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ​തോ​തി​ൽ ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ച​ത്.​കു​ടും​ബ​ശ്രീ​യു​ടെ ജൈ​വ പ​ച്ച​ക്ക​റി​ക​ൾ കൃ​ഷി​വ​കു​പ്പി​ന്‍റെ സ്റ്റാ​ളു​ക​ൾ വ​ഴി​യും വി​ൽ​പ്പ​ന ന​ട​ത്തും.​ഓ​ണം-​ബ​ക്രീ​ദ് പ്ര​മാ​ണി​ച്ച‌് കൃ​ഷി​വ​കു​പ്പ‌് സം​സ്ഥാ​ന​ത്ത് സ​ജ്ജ​മാ‌​ക്കി​യി​രി​ക്കു​ന്ന നാ​ട​ൻ പ​ഴം-​പ​ച്ച​ക്ക​റി വി​പ​ണി വ​ഴി​യാ​യി​രി​ക്കും വി​ൽ​പ്പ​ന.

Share:

Leave a Reply

Your email address will not be published. Required fields are marked *

*