Home » News » Kerala » ട്വിറ്ററിലൂടെ ആരാധകനെ ഉപദേശിച്ച് ദുൽക്കർ സൽമാൻ

ട്വിറ്ററിലൂടെ ആരാധകനെ ഉപദേശിച്ച് ദുൽക്കർ സൽമാൻ

സോഷ്യൽ മീഡിയകളിൽ സജീവമായി ഇടപെടുന്നവരാണ് ദുൽക്കർ സൽമാനും പാർവതിയും ടൊവിനോയും പൃഥ്വിയും റിമിയുമെല്ലാം… എന്നാൽ ഇവരിൽ ചിലർ മാത്രമേ ആരാധകർക്ക് മറുപടി നൽകാറുള്ളൂ.. ആരാധകർക്കുള്ള മറുപടിയും വൻ ഹിറ്റാകാറുണ്ട്. അങ്ങനെയൊരു മറുപടിയാണിപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുന്നത്. യുവ നടൻ ദുൽക്കറിന്‍റെ മറുപടിയാണ് വൈറലായത്.

കെട്ടാരക്കരയിലെ ഒരു മാള്‍  സ്ഥാപന ഉദ്ഘാടനത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചതിനു പിന്നാലെ ചടങ്ങിലെടുത്ത സെല്‍ഫി ട്വിറ്ററില്‍ പങ്കുവെച്ച ആരാധകനെയാണ് ദുൽക്കർ സൽമാൻ ഉപദേശിച്ചിരിക്കുന്നത്. ആരാധകരോടൊപ്പം ദുല്‍ക്കര്‍ എടുത്ത ചിത്രത്തില്‍ ചുവന്ന ഷര്‍ട്ട് ഇട്ടത് താനാണെന്നും തന്‍റെ ഫോണിലാണ് ചിത്രം പകര്‍ത്തിയതെന്നുമുള്ള സന്തോഷവാര്‍ത്ത ട്വിറ്ററിലൂടെ യുവാവ് പങ്കുവച്ചിരുന്നു.

Share:

Leave a Reply

Your email address will not be published. Required fields are marked *

*