Home » News » Kerala » ഈ ആപ്പുകളൊക്കെ ഫോണിലെ വിവരം ചോർത്താം, കേരളാ പൊലീസിന്‍റെ മുന്നറിയിപ്പ്

ഈ ആപ്പുകളൊക്കെ ഫോണിലെ വിവരം ചോർത്താം, കേരളാ പൊലീസിന്‍റെ മുന്നറിയിപ്പ്

സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി വാട്സ്ആപ്പിൽ ഡി.പി (പ്രൊഫൈൽ പിക്ചർ) ആയി ദേശീയ പതാകയും അക്ഷരങ്ങളും ഉപയോഗിക്കുന്നതിനുള്ള ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ ജാഗ്രത പുലർത്തണമെന്ന നിർദേശവുമായി കേരള പൊലീസ്. ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് അതിന്‍റെ ആധികാരികതയും വിശ്വസ്തതയും ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം ഫോണിലെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്.

ഇക്കാര്യത്തിൽ കേരളാ പൊലീസിന്‍റേതെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള വ്യാജ പ്രതികരണങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പൊലീസ് വ്യക്തമാക്കി.

Share:

Leave a Reply

Your email address will not be published. Required fields are marked *

*