Home » News » Kerala » മോഹൻലാലിന് ഖാദി ഗ്രാമവ്യവസായ ബോർഡിന്‍റെ വക്കീൽ നോട്ടീസ്

മോഹൻലാലിന് ഖാദി ഗ്രാമവ്യവസായ ബോർഡിന്‍റെ വക്കീൽ നോട്ടീസ്

ചർക്കയിൽ നൂൽനൂൽക്കുന്നതായി ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ പരസ്യത്തിലഭിനയിച്ച മോഹൻലാലിന് സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോർഡ് ഉപാധ്യക്ഷ ശോഭന ജോർജ് വക്കീൽ നോട്ടീസയച്ചു. പരസ്യം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനത്തിന്‍റെ എംഡിക്കും നോട്ടീസ് അയച്ചതായി അവർ പറഞ്ഞു.

ചർക്കയുമായി ബ‌ന്ധമില്ലാത്ത സ്ഥാപനത്തിന്‍റെ പരസ്യത്തിൽ മോഹൻലാൽ അഭിനയിച്ചത് തെറ്റദ്ധാരണയുണ്ടാക്കുമെന്നും പരസ്യത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ശോഭന ജോർജ് പറഞ്ഞു. അതോടൊപ്പം ഖാദിയെന്ന പേരിൽ വ്യാജ തുണിത്തരങ്ങൾ വ്യാപകമാണെന്നും ശോഭന ജോർജ് അറിയിച്ചു. ഖാദി ബോർഡ് ഓണം-ബക്രീദ് മേളയുടെ ജില്ലാതല ഉദ്ഘാടനത്തിൽ പങ്കെടുക്കുകയായിരുന്നു അവർ.

Share:

Leave a Reply

Your email address will not be published. Required fields are marked *

*