Home » News » Kerala » സാമ്പത്തിക പ്രതിസന്ധി രൂക്ഷം: ഓണക്കാലത്തെ ശമ്പളവും പെൻഷനും നൽകാനായി സർക്കാരിന്‍റെ നെട്ടോട്ടം

സാമ്പത്തിക പ്രതിസന്ധി രൂക്ഷം: ഓണക്കാലത്തെ ശമ്പളവും പെൻഷനും നൽകാനായി സർക്കാരിന്‍റെ നെട്ടോട്ടം

തിരുവനന്തപുരം: സംസ്ഥാനം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഓണക്കാലത്തെ ശമ്പളവും പെൻഷനും മുടക്കം കൂടാതെ നൽകാനായി സർക്കാരിന്‍റെ നെട്ടോട്ടം. ഓണക്കാലത്തെ ചെലവ് മറികടക്കാൻ സഹകരണ ബാങ്കുകളിൽ നിന്നും വായ്പ തേടാനാണ് സർക്കാരിന്‍റെ നീക്കം.

ശമ്പളവും പെന്‍ഷനും നല്‍കാന്‍ 3,200 കോടിയും വിവിധ ക്ഷേമ പെന്‍ഷനുകൾക്കായി 2,300 കോടിയുമാണ് ഖജനാവിൽ വേണ്ടത്. ക്ഷേമപദ്ധതികള്‍ക്കും ക്ഷേമബോര്‍ഡുകള്‍ക്കുമായി 400 കോടി നല്‍കണം. തട്ടിക്കിഴിച്ച് നോക്കുമ്പോൾ‌ ഏകദേശം 5,400 കോടി രൂപയാണ് ഓണക്കാലത്തെ ആവശ്യങ്ങൾക്കായി സർക്കാരിനു വേണ്ടിവരുന്നത്.

ഇതിൽ 2,300 കോടി രൂപ സഹകരണ ബാങ്കുകളിൽ നിന്നു വായ്പയെടുത്ത് പ്രതിസന്ധി മറികടക്കാനാണു നീക്കം. കടമെടുപ്പ് സര്‍ക്കാരിനെ ബാധിക്കാതിരിക്കാന്‍ പ്രത്യേക കമ്പനി രൂപീകരിച്ചാകും വായ്പയെടുക്കുക. എന്നാൽ സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ കൂടുതൽ തുക വായ്പയെടുക്കുന്നത് പ്രശ്നം വഷളാക്കുകയേ ഉള്ളൂവെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. അതേസമയം, കടമെടുക്കുന്നതു കൊണ്ട് കുഴപ്പമില്ലെന്നും എപ്പോള്‍ വേണമെങ്കിലും വായ്പാത്തുക മടക്കി നല്‍കാൻ കഴിയുമെന്നുമാണ് ധനവകുപ്പിന്‍റെ പ്രതികരണം.

Share:

Leave a Reply

Your email address will not be published. Required fields are marked *

*