Home » News » Kerala » നിപയ്ക്ക് പിന്നാലെ കോഴിക്കോട് വെസ്റ്റ്‌നൈൽ പനി; പനി പടരുക കൊതുകിൽ നിന്നും

നിപയ്ക്ക് പിന്നാലെ കോഴിക്കോട് വെസ്റ്റ്‌നൈൽ പനി; പനി പടരുക കൊതുകിൽ നിന്നും

കോഴിക്കോട്: നിപ വൈറസ് ബാധയ്ക്ക് പിന്നാലെ കോഴിക്കോട് വെസ്റ്റ്‌നൈല്‍ പനിബാധ. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ച പ്രദേശവാസിയായ പെണ്‍കുട്ടിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സിസ്റ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷികളില്‍ നിന്നും കൊതുക് വഴി മനുഷ്യരിലേക്ക് പകരുന്ന രോഗമാണിത്.

കൊതുക് പരത്തുന്ന ഈ രോഗമുളളവരില്‍ 80 ശതമാനം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.രോഗബാധയുണ്ടായ 75% കേസിലും വളരെ കുറഞ്ഞ രീതിയിലോ അല്ലെങ്കില്‍ ഒട്ടും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെയോ ആണ് ഈ അസുഖം ഉണ്ടാകുക.

20%ത്തോളം പേര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാവാം.

ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ വരെയെടുക്കാം രോഗത്തില്‍ നിന്ന് മുക്തമാകാന്‍. നാഡി വ്യവസ്ഥയെ ഈ അസുഖം ബാധിച്ചാല്‍ പത്തുശതമാനം പേരിലും മരണത്തിന് സാധ്യതയുണ്ട്. കോഴിക്കോട് പേരാമ്പ്രയില്‍ റിപ്പോര്‍ട്ട് ചെയ്ത നിപ വൈറസ് നിരവധി പേരുടെ ജീവനെടുത്തിരുന്നു.

Share:

Leave a Reply

Your email address will not be published. Required fields are marked *

*