Home » Showbiz » Channels » പ്രശസ്തിക്കുവേണ്ടി കല്യാണം കഴിക്കൽ; നിർബന്ധിത മതപരിവർത്തനം മുതൽ വ്യാജ രേഖ ചമക്കൽ വരെ; ബിഗ് ബോസ് മത്സരാർത്ഥി ബഷീർ ബഷിയുടെ യഥാർത്ഥ മുഖം ഇങ്ങനെ

പ്രശസ്തിക്കുവേണ്ടി കല്യാണം കഴിക്കൽ; നിർബന്ധിത മതപരിവർത്തനം മുതൽ വ്യാജ രേഖ ചമക്കൽ വരെ; ബിഗ് ബോസ് മത്സരാർത്ഥി ബഷീർ ബഷിയുടെ യഥാർത്ഥ മുഖം ഇങ്ങനെ

സ്നേഹത്തിൻറെ പ്രതീകമായി മോഹൻലാൽ ബിഗ്ബോസ് ഷോയിലൂടെ മലയാളികൾക്ക് മുമ്പിൽ അവതരിപ്പിച്ച ബഷീർ ബഷിയുടെ സ്വഭാവദൂഷ്യത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. മൂന്ന് വിവാഹം കഴിച്ച ബഷീർ താൻ രണ്ട് വിവാഹം കഴിച്ചുവെന്നാണ് ഷോയുടെ തുടക്കത്തിൽ പറഞ്ഞത്. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിന്റെ പേരിൽ നിരവധി കേസുകൾ ബഷീറിൻറെ പേരിലുണ്ട്.

മതപരിവർത്തനം

അമുസ്ലിം യുവതികളെ പ്രേമിച്ച് വിവാഹം ചെയ്ത് നിർബന്ധിത മത പരിവർത്തനത്തിന് വിധേയമാക്കുകയാണ് ബഷീർ. തൻറെ ആദ്യ ഭാര്യയായ ക്രിസ്ത്യൻ യുവതിയെ മുസ്ലീം മതത്തിലേക്ക് മാറ്റിയാണ് ബഷീർ വിവാഹം ചെയ്തത്. രണ്ടാം ഭാര്യയായ ഹിന്ദു യുവതിക്ക് മതപരിവർത്തനം എതിർത്തതിന് നിരവധി ശാരീരികവും മാനസികവുമായ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നു. മുസ്ലിം മതാചാര പ്രകാരം മുസ്ലിം യുവാവിന് 4 കല്യാണം കഴിക്കാമെന്നുണ്ട്. എന്നാൽ അതിനു ചില നിബന്ധനകളുണ്ട്. യുവതികൾ നിർധനരോ വിധവയോ ആകേണ്ടതുണ്ട്. എന്നാൽ പ്രശസ്തിയും സമ്പത്തുമായിരുന്നു ബഷീറിൻറെ ലക്ഷ്യം. സമ്പത്തും പ്രശസ്തിയും ഉള്ള സ്ത്രീകളെ കണ്ടു പിടിച്ച വിവാഹം ചെയ്യുന്നത് ബഷീർ ഒരു തൊഴിലാക്കിയിരിക്കുകയാണ്.

സ്ത്രീകൾക്ക് എതിരെയുള്ള അക്രമം

പാലാരിവട്ടം സ്റ്റേഷനിൽ ബഷീറിനെതിരെ 2014 ജൂൺ 28ന് രജിസ്റ്റർ ചെയ്ത ഒരു കേസ് നിലനിൽക്കുന്നുണ്ട്. കറുകപ്പള്ളിയിൽനിന്നും പാലാരിവട്ടത്തേക്കുള്ള വഴി ചോദിക്കാനെന്ന വ്യാജേന ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും കയറിപ്പിടിക്കാൻ ശ്രമിച്ചെന്നുമാണ് കേസ്. ആ സ്ത്രീ മോശമായി പെരുമാറിയെന്നും അതുകൊണ്ട് താൻ തെറിവിളിച്ചു എന്നുമാണ് ബഷീർ പലരോടും പറഞ്ഞത്. എന്നാൽ തെറിവിളിച്ചത് കൊണ്ടു മാത്രമല്ല ആ സ്ത്രീ കേസുകൊടുത്തത്. തന്നെ കയറിപ്പിടിക്കാൻ ശ്രമിച്ചതിനുകൂടിയാണ്. 2 ആൾജാമ്യത്തിലാണ് അന്ന് ബഷീറിനെ വിട്ടയച്ചത്. അന്ന് പോലീസ് സ്റ്റേഷനിൽ പിടിച്ചുവച്ച് ബഷീറിൻറെ ബൈക്ക് ഇപ്പോഴും വിട്ടുകൊടുത്തിട്ടില്ല. തെറിവിളിച്ച കേസ് മാത്രമായിരുന്നുവെങ്കിൽ ബൈക്ക് ഇത്രയും നാൾ പിടിച്ചുവയ്ക്കില്ലായിരുന്നു.

ബാംഗ്ളൂരിൽ തല്ല് കിട്ടിയ കഥ

ബാംഗ്ലൂരിൽ ഷൂട്ടിംഗിനു ബഷീറും കൂട്ടുകാരും കാറിൽ പോയപ്പോൾ അവിടെ വച്ച് ഹിന്ദു സേനയിലെ പ്രവർത്തകർ ബഷീറിനെയും കൂട്ടുകാരെയും കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. അന്നു കാറിൽ ബഷീറും നാലോ അഞ്ചോ ആൺ സുഹൃത്തുക്കളും ഒരു പെൺ സുഹൃത്തുമായിരുന്നു ഉണ്ടായിരുന്നത്. ബാംഗ്ലൂർ പോലുള്ള ഒരു സിറ്റിയിൽ കാറിൽ പുരുഷന്മാരും സ്ത്രീകളും പോകുമ്പോൾ ഇത്തരത്തിലൊരു ആക്രമണം ഉണ്ടാവാനുള്ള സാധ്യത വളരെകുറവാണ്. എന്നിട്ടും ബഷീർ ആക്രമിക്കപ്പെട്ടു. ബഷീറും സുഹൃത്തുക്കളും തിരിച്ചുവന്നത് ശരീരത്തിൽ മുറിവുകളുമായിട്ടാണ്. ബഷീർ പറഞ്ഞ് പരത്തിയത് റേസിങിനിടെ അപകടം സംഭവിച്ചതാണ് എന്നാണ്. എന്നാൽ ആ യാത്രയ്ക്ക് ശേഷം ബഷീറിന്റെ ബാഗിൽ നിന്നും രണ്ടാം ഭാര്യ കോണ്ടം കണ്ടെടുക്കുകയുണ്ടായി. അതിന്റെ പേരിൽ വാക്കേറ്റവും വഴക്കും ഉണ്ടാവുകയും ചെയ്തു. അതിന് മധ്യസ്ഥതയ്ക്ക് ബഷീറിന്റെ അയൽക്കാർ വരികയും ബഷീർ അവരെ അപമാനിക്കുകയും ചെയ്തു.

സോണിയ സുഹാനയായ കഥ

ബഷീറിന്റെ ആദ്യ വിവാഹം നടന്നത് 2009ലായിരുന്നു. ക്രിസ്ത്യൻ യുവതിയെ ആയിരുന്നു ബഷീർ അന്ന് വിവാഹം ചെയ്തത്. ക്രിസ്ത്യൻ യുവതി ആയതുകൊണ്ടുതന്നെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് അന്ന് ബഷീറിന്റെ വിവാഹം നടന്നത്. ശേഷം 2013ൽ ബഷീർ ഒരു ഹിന്ദു യുവതിയെയും മുസ്ലിം മതാചാരപ്രകാരം വിവാഹം ചെയ്തു. എന്നാൽ ആ വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ല. രണ്ടാമത് വിവാഹം ചെയ്ത പെൺകുട്ടി മതം മാറാൻ വിസമ്മതിച്ചതാണ് അതു നിയമപരമാക്കാൻ കഴിയാതെ പോയത്. ആദ്യവിവാഹത്തിലെ ഭാര്യ മുസ്ലിം പേര് സ്വീകരിച്ചെങ്കിലും അത് നിയമ വിധേയമാക്കിയിട്ടില്ല. പക്ഷേ വ്യാജ രേഖകൾ ഉണ്ടാക്കുകയും റേഷൻ കാർഡിൽ പേരുചേർക്കുകയും വോട്ടർ ഐഡിയിൽ അടക്കം പേരു മാറ്റുകയും ചെയ്തു. എന്നാൽ പേര് ഗസറ്റിൽ പരസ്യപ്പെടുത്തുകയോ നിയമപരമാക്കുകയോ ചെയ്തതിന്റെ തെളിവുകൾ ഇതുവരെ ലഭ്യമായിട്ടില്ല. മുസ്ലിം മതാചാര പ്രകാരം ഒരു മുസ്ലിം യുവാവിന് 4 മുസ്ലിം യുവതികളെ വരെ വിവാഹബന്ധം വേർപെടുത്താതെ വിവാഹം കഴിക്കാം. എന്നാൽ അത് മുസ്ലിം യുവതികളെ തന്നെ ആയിരിക്കണം എന്നു നിർബ്ബന്ധമുണ്ട്. ബഷീറിന്റെ ആദ്യ വിവാഹം ഒരു ക്രിസ്ത്യൻ യുവതിയെയും രണ്ടാമത്തേത് ഒരു ഹിന്ദു യുവതിയെയും ആയിരുന്നു. ഇത്തരത്തിൽ നിയമവിരുദ്ധമായി മൂന്ന് വിവാഹം കഴിക്കാൻ ബഷീറിന് ആരാണ് അനുമതി നൽകിയത്?

ഗാർഹിക പീഢനം

ബഷീറിൻറെ രണ്ടാംഭാര്യ മതപരിവർത്തനത്തിന് തയ്യാറാകാതിരുന്നതാണ് അവരുടെ വിവാഹബന്ധം വേർപെടുത്താനുള്ള ഒരു കാരണം. ബഷീർ അവരെ വിവാഹം കഴിച്ചിട്ടില്ലെന്നും അവർ ലിവിംഗ്-ടുഗെദർ ആയിരുന്നുവെന്നും ബഷീറിൻറെ സുഹൃത്തുക്കൾ ആരോപിച്ചു. ലിവിംഗ്-ടുഗെദർ ആയിരുന്നുവെന്ന് അവർ പറയുന്ന സ്ത്രീയുടെ കാൽ ഒടിഞ്ഞ് ആശുപത്രിയിൽ കിടന്നിട്ടുണ്ട്. ബാത്റൂമിൽ മറിഞ്ഞുവീണു എന്നാണ് അതിനു നൽകിയ ന്യായീകരണം. ബാത്റൂമിൽ മറിഞ്ഞു വീഴുമ്പോൾ എങ്ങനെയാണ് കണങ്കാൽ ഒടിയുന്നത്? ലിവിങ് ടുഗെദർ ആയിരുന്നുവെന്ന് പറയപ്പെടുന്ന സ്ത്രീ പലപ്പോഴും ബഷീറിൻറെ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. പലപ്പോഴും ആശുപത്രിയിൽ ചികിത്സ തേടേണ്ടിയും വന്നിട്ടുണ്ട്. ബഷീർ, കസേര കൊണ്ടും ബെൽറ്റ് കൊണ്ടും നിങ്ങൾ അവരെ മർദ്ദിച്ചിട്ടില്ലേ? നിങ്ങളുടെ വീട്ടുടമസ്ഥനും അയൽക്കാരും അതിനു സാക്ഷികളായിരുന്നില്ലേ? നിങ്ങളുടെ ആദ്യഭാര്യയും അതിനു കൂട്ടുനിന്നിട്ടില്ലേ? റൂമിൽ അടച്ചിടുകയും രാത്രി വീട്ടിൽ നിന്ന് ഇറക്കി വിടുകയും ചെയ്തിട്ടില്ലേ?

സാമ്പത്തിക തട്ടിപ്പ്

ബഷീർ രണ്ടാമത് വിവാഹം ചെയ്ത സ്ത്രീയുടെ എടിഎം കാർഡ് കൈകാര്യം ചെയ്തിരുന്നത് ബഷീറായിരുന്നു. അതിൽനിന്നും 600000 രൂപ വരെ പലപ്പോഴായി ബഷീർ തട്ടിയെടുത്തിട്ടുണ്ട്. കൂടാതെ ആൽബത്തിൽ അഭിനയിക്കാൻ വന്ന പെൺകുട്ടികളുടെ കയ്യിൽ നിന്നും ബഷീർ പണം തട്ടിയെടുത്തിട്ടുണ്ട്.

കാമലീലകൾ

ഇതിനെ അങ്ങനെതന്നെ വിശേഷിപ്പിക്കാം. കാരണം പ്രണയം ഒരു മഹത്തായ വികാരമാണ്. എന്നാൽ ബഷീർ ആ വികാരം പ്രകടിപ്പിച്ചത് പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രമായിരുന്നു. ആൽബം ഷൂട്ടിങിന്റെ പേരിൽ ബഷീർ പല സ്ത്രീകളോടും അപമര്യാദയായി പെരുമാറിയിരുന്നു. അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തിരുന്നു. ബഷീർ തന്റെ രണ്ടാമത്തെ ഭാര്യയെപ്പോലും പ്രശസ്തിക്കുള്ള ഉപകരണമായിട്ടായിരുന്നു കണ്ടിരുന്നത്.

സ്ത്രീകളോട് ബഷീർ അപമര്യാദയായി പെരുമാറിയതിനെ തെളിവുകളുണ്ട്. ഇത്തരത്തിലുള്ള ഒരു വ്യക്തിയെ ആണ് മോഹൻലാൽ ബിഗ് ബോസ് ഷോയിലൂടെ സ്നേഹത്തിൻറെ പര്യായമായി മലയാളികൾക്ക് മുമ്പിൽ അവതരിപ്പിച്ചത്.

ബഷീറിനോടുള്ള ചോദ്യം

1. യഥാർത്ഥ സ്നേഹമാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ എന്തിനാണ് നിങ്ങൾ മതപരിവർത്തനം നടത്തിയത്?

2. മതപരിവർത്തനത്തിന്റെ ആവശ്യം അവിടെയുണ്ടായിരുന്നോ?

3. മതവും സ്നേഹവും തമ്മിലുള്ള ബന്ധമെന്താണ്?

മോഹൻലാലിനോടുള്ള ചോദ്യം

1. എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾ ഇതുപോലൊരു വ്യക്തിയെ ബിഗ്ബോസ് ഷോയിൽ ഉൾപ്പെടുത്തിയത്?

2. ഇത്തരം ‘സ്വഭാവ മഹിമകൾ’ ഉള്ള ഒരു വ്യക്തിയെ ഉൾപ്പെടുത്തിയതിലൂടെ എന്ത് സന്ദേശമാണ് നിങ്ങൾ ജനങ്ങൾക്ക് നൽകുന്നത്?

Share:
  • 35
    Shares

2 comments

  1. suresh tharangini

    ഇങ്ങിനെയുള്ളവരുടെ മുഖംമൂടി അഴിഞ്ഞു വീഴാന്‍ ഇത്തരം പരിപാടികള്‍ക്ക് കഴിയട്ടെ…പിന്നെ മോഹന്‍ലാല്‍ ആണോ ചാനലിന്റെ പരിപാടിയിലെ പങ്കാളികളെ തീരുമാനിക്കുന്നതു്…..? തന്നെ തെറി പറഞ്ഞ സാബു വരെ ആ പരിപാടിയില്‍ ഉണ്ടല്ലോ …? സാബുവിനെ മാറ്റാന്‍ പറയാത്തത് ലാലിന്‍റെ മാന്യത …..

  2. Everyone knows him – he is a fraud
    He got fame only after marrying his second wife

Leave a Reply

Your email address will not be published. Required fields are marked *

*