Home » News » National » സ്ത്രീ സുരക്ഷയില്ലാത്ത രാജ്യങ്ങളിൽ ഇന്ത്യ ഒന്നാമത്; പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ട്വീറ്റ് വൈറലാവുന്നു

സ്ത്രീ സുരക്ഷയില്ലാത്ത രാജ്യങ്ങളിൽ ഇന്ത്യ ഒന്നാമത്; പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ട്വീറ്റ് വൈറലാവുന്നു

2013 ൽ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ട്വീറ്റ് വൈറലാവുന്നു. സ്ത്രീ സുരക്ഷയില്ലാത്ത രാജ്യങ്ങളിൽ ഇന്ത്യ നാലാമതാണെന്നും നാട് എന്നാണ് നന്നാവുക എന്നും ചോദിച്ചു കൊണ്ടുള്ള ട്വീറ്റാണ് വൈറലാവുന്നത്.

2013 ഒക്ടോബർ 2 നാണ് മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്. അന്ന് ഇന്ത്യയിൽ യുപിഎ ഭരണമായിരുന്നു. ഭരണത്തെ വിമർശിച്ചായിരുന്നു മോദിയുടെ ട്വീറ്റ്. ‘സ്ത്രീ സുരക്ഷയില്ലാത്ത രാജ്യങ്ങളിൽ ഇന്ത്യ നാലാമതാണ്. എന്നാണ് അവൾക്ക് സുരക്ഷിതത്വവും പോസിറ്റിവിറ്റിയും ലഭിക്കുക’- ഇങ്ങനെയായിരുന്നു മോദി ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം പുറത്തു വന്ന തോംസൺ-റോയിട്ടേഴ്‌സ് പഠന റിപ്പോർട്ട് പ്രകാരം സ്ത്രീ സുരക്ഷയില്ലാത്ത രാജ്യങ്ങളിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ പഴയ ട്വീറ്റ് തിരിച്ചടിക്കുന്നത്. ബിജെപി നേതാക്കൾ ഈ പഠനം തള്ളിയിട്ടുണ്ടെങ്കിലും സത്യം അതാണെന്നാണ് സോഷ്യൽ മീഡിയ പ്രതികരിക്കുന്നത്. തോംസൺ-റോയിട്ടേഴ്‌സ് പഠന പ്രകാരം തന്നെയാണ് 2013 ലും ഇന്ത്യ നാലാം സ്ഥാനത്ത് വന്നത്.

Share:

Leave a Reply

Your email address will not be published. Required fields are marked *

*