Home » News » International » ഒമാൻ ഹ്രസ്വകാല ടൂറിസ്റ്റ്​ വിസ പുനസ്ഥാപിച്ചു

ഒമാൻ ഹ്രസ്വകാല ടൂറിസ്റ്റ്​ വിസ പുനസ്ഥാപിച്ചു

ടൂറിസം മേഖലക്ക് ഉണർവ് പകരുക ലക്ഷ്യമിട്ട് ഒമാൻ ഹ്രസ്വകാല ടൂറിസ്റ്റ് വിസ പുനസ്ഥാപിച്ചു. പത്ത് ദിവസത്തെ താമസാനുമതിയുള്ള വിസയാണ് പുനസ്ഥാപിച്ചത്. അഞ്ച് റിയാലാണ് വിസ നിരക്ക്.

കഴിഞ്ഞ ദിവസമാണ് പൊലീസ് ആന്റ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ഹസൻ മുൻ മുഹ്സിൻ അൽ ഷുറൈഖിയുടെ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തുവന്നത്. വിനോദ സഞ്ചാര ആവശ്യാർഥം വരുന്നവർക്ക്
അഞ്ച്റിയാൽ ഫീസിൽ പത്ത് ദിവസത്തെ വിസ അനുവദിക്കാവുന്നതാണെന്ന് വിദേശികളുടെ താമസ നിയമത്തിൽ ഭേദഗതി വരുത്തിയുള്ള 129/2018ാം നമ്പർ ഉത്തരവ് പറയുന്നു. ഈ വിസ നീട്ടി നൽകാവുന്നതാണെന്നും ആർ.ഒ.പി അറിയിച്ചു.

ഇതടക്കം രണ്ട് പുതിയ വിസാ ഫീസുകളാണ് ഉത്തരവ് പ്രകാരം എൻട്രി വിസകളുടെ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. വിസ മാറ്റുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നവർ അമ്പത് റിയാൽ തിരിച്ചുകിട്ടാത്ത ഫീസ് അനുവദിക്കണമെന്നതാണ് രണ്ടാമത്തേത്. ഇതുപ്രകാരം വിസിറ്റിങ്
വിസ, തൊഴിൽ വിസയാക്കി മാറ്റണമെന്നുള്ളവർ അമ്പത് റിയാൽ ഫീസ് അടക്കേണ്ടി വരും.

പത്ത് ദിവസം, ഒരു മാസം, ഒരു വർഷം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായുള്ള ടൂറിസ്റ്റ് വിസകളാണ് ഇനി ഒമാനിൽ ലഭ്യമാവുക.

Share:

Leave a Reply

Your email address will not be published. Required fields are marked *

*