Home » News » National » മാതൃകയാക്കാം ഈ യുവാവിനെ; സ്ത്രീധനമായി ആവശ്യപ്പെട്ട് ഫലവൃക്ഷത്തൈകള്‍

മാതൃകയാക്കാം ഈ യുവാവിനെ; സ്ത്രീധനമായി ആവശ്യപ്പെട്ട് ഫലവൃക്ഷത്തൈകള്‍

ഭുവനേശ്വര്‍: സ്ത്രീധനമായി ഫലവൃക്ഷത്തൈകള്‍ ആവശ്യപ്പെട്ട് ഒഡീഷയിലെ യുവാവ് മാതൃകയായി. ഒഡിഷയിലെ കേന്ദ്രപാരാ ഗ്രാമത്തിലാണ് സംഭവം. അധ്യാപകനായ സരോജിന്‍റെ വിവാഹം ഉറപ്പിച്ചപ്പോള്‍ വധുവിന്‍റെ വീട്ടുകാരോട് സരോജ് സ്ത്രീധനമായി ആവശ്യപ്പെട്ടത് 1001 വൃക്ഷത്തൈകള്‍.

സ്ത്രീധനസമ്പ്രദായത്തോട് തനിക്കെതിര്‍പ്പാണെന്നും, കുട്ടിക്കാലം മുതല്‍ക്കേ താനൊരു പ്രകൃതി സ്‌നേഹിയായിരുന്നുവെന്നും അതുകൊണ്ടാണ് വിവാഹം ഉറപ്പിച്ചപ്പോള്‍ തന്നെ വധുവിന് സമ്മാനമായി 1001 വൃക്ഷത്തൈകള്‍ നല്‍കിയാല്‍ മതിയെന്ന് അവളുടെ ബന്ധുക്കളോട് താന്‍ ആവശ്യപ്പെട്ടതെന്നും സരോജ് പറഞ്ഞു. ഈ ആഗ്രഹത്തിന് വധുവിന്‍റെകൂടി സമ്മതമായപ്പോള്‍ സരോജിന് വളരെ സന്തോഷമായി. സരോജിന്‍റെ വധു രശ്മി രേഖയും അധ്യാപികയാണ്.

22 ന് ഇവരുടെ കല്യാണം വധുഗൃഹത്തില്‍ വച്ച് വളരെ ലളിതമായ രീതിയില്‍ നടന്നപ്പോള്‍ പറഞ്ഞുറപ്പിച്ച വാക്കുപോലെ ഒരു ട്രക്കില്‍ നിറയെ ചെടികള്‍ വധുഗൃഹത്തില്‍ നിന്നും സരോജിന് സമ്മാനമായി കൊടുത്തു. അതില്‍ കൂടുതലും ഫലവൃക്ഷത്തൈകള്‍ ആയിരുന്നു. വിവാഹത്തിന്‍റെ ചടങ്ങുകളൊക്കെ പൂര്‍ത്തിയാക്കിയിട്ട് ഈ ഫലവൃക്ഷത്തൈകള്‍ എല്ലാവര്‍ക്കുമായി സരോജ് വീതിച്ചു നല്‍കുകയും ചെയ്തു.

Share:

Leave a Reply

Your email address will not be published. Required fields are marked *

*