Home » News » അര്‍ജന്റീന ആശ്വസിക്കാന്‍ വരട്ടെ, ഇനി എതിരാളികള്‍ ചില്ലറക്കാരല്ല

അര്‍ജന്റീന ആശ്വസിക്കാന്‍ വരട്ടെ, ഇനി എതിരാളികള്‍ ചില്ലറക്കാരല്ല

അവസാന നിമിഷ വിജയം ആശ്വാസം തരുന്നുണ്ട് എങ്കിലും അര്‍ജന്റീനയുടെ മുന്നില്‍ ഇനി ഉള്ളത് വലിയ കടമ്ബയാണ്‌. മികച്ച താരങ്ങളാല്‍ സമ്ബന്നമായ ഫ്രാന്‍സിനെയാണ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീന നേരിടേണ്ടത്. ഗ്രൂപ്പ് സി ചാമ്ബ്യന്മാരായാണ് ഫ്രാന്‍സ് വരുന്നത്. മൂന്ന് മത്സരങ്ങളില്‍ ഏഴ് പോയന്റാണ് ഫ്രാന്‍സിന്റെ സമ്ബാദ്യം. ആദ്യ രണ്ട് മത്സരങ്ങളില്‍ വിജയിച്ച ഫ്രാന്‍സ് അവസാന മത്സരത്തില്‍ പ്രമുഖരെ ഒക്കെ പുറത്ത് ഇരുത്തിയിട്ടും പരാജയം അറിഞ്ഞിട്ടില്ല.

മറുവശത്ത് അര്‍ജന്റീന ഇന്ന് വിജയിച്ചു എങ്കിലും തങ്ങളുടെ മികവിന്റെ ഏഴകലത്തല്ല ഇപ്പോള്‍ ഉള്ളത്. ഗ്രൂപ്പില്‍ വെറും ഒരു ജയം മാത്രമാണ് അര്‍ജന്റീനയ്ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത്.

മികച്ച ടീമായ ക്രൊയേഷ്യ നേരിട്ടപ്പോള്‍ ആകെ തകര്‍ന്നടിയുന്ന അര്‍ജന്റീനയെ ആണ് കാണേണ്ടി വന്നത്. അങ്ങനെയൊരു അര്‍ജന്റീനയെ ഒരിക്കല്‍ കൂടി കാണാതിരിക്കണം എങ്കിലും സാമ്ബോളി ഈ ടീമിനെ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്.

ശനിയാഴ്ച ആണ് അര്‍ജന്റീന ഫ്രാന്‍സ് മത്സരം നടക്കുക. ഗ്രൂപ്പ് ഡിയില്‍ ഒന്നാമതായി ഫിനിഷ് ചെയ്ത ക്രൊയേഷ്യ ഗ്രൂപ്പ് സി രണ്ടാം സ്ഥാനക്കാരായ ഡെന്മാര്‍ക്കിനെയാണ് നേരിടുക.

Share:

Leave a Reply

Your email address will not be published. Required fields are marked *

*