സൗദിയിലെ വിമാനയാത്രികരുടെ കാര്‍ട്ടണ്‍ ബാഗേജുകള്‍ക്ക് നിരോധനമെന്ന രീതിയില്‍ സോഷ്യയില്‍ മീഡിയിയില്‍ വ്യാജ പ്രചരണം. ജൂലൈ മുതല്‍ സഊദിയിലെ വിമാനത്താവളങ്ങളില്‍ കാര്‍ഡ്ബോര്‍ഡ് കാര്‍ട്ടണ്‍ ബാഗേജുകള്‍ അനുവദിക്കില്ലെന്നും സാധാരണ രീതിയിലുള്ള പെട്ടികള്‍ മാത്രമേ അനുവദിക്കുവെന്നുമായിരുന്നു പ്രചരിച്ചത്.
എന്നാല്‍ ഔദ്യോഗികമായി എയര്‍പോര്‍ട്ട് അതോറിറ്റി ഇത് സംബന്ധിക്കുന്ന യാതൊരു അറിയിപ്പും നൽകിയിട്ടില്ല. ഗള്‍ഫ് എയറിന്റെ ലോഗോ ഉപയോഗിച്ച് സൗദി അധികൃതരുടെ പേരിലാണ് ബാഗേജ് സംബന്ധിച്ച് വ്യാജ പ്രചരണം നടത്തിയത്.