Home » News » അശ്ലീല ആംഗ്യം കാണിച്ച മറഡോണ വിവാദത്തിൽ

അശ്ലീല ആംഗ്യം കാണിച്ച മറഡോണ വിവാദത്തിൽ

മോസ്കോ: സെന്‍റ് പീറ്റേഴ്സ് ബര്‍ഗിലെ മൈതാനത്ത് മിന്നും  ലയണല്‍ മെസിയെന്ന സൂപ്പര്‍ താരം  ഗോള്‍ നടിയപ്പോള്‍ ഗാലറില്‍ തുള്ളിച്ചാടിയവരില്‍ ഒരിതിഹാസവുമുണ്ടായിരുന്നു, മറ്റാരുമല്ല ഡീഗോ മറഡോണ. ഈ ലോകകപ്പില്‍ അര്‍ജന്‍റീനയുടെ ആദ്യ മത്സരം മുതല്‍ ടീമിന് പ്രചോദനമായി കളികള്‍ കാണാനെത്തിയിരുന്നു അദ്ദേഹം.

നൈജീരിയയ്ക്കെതിരെ ഓരോതവണയും മെസിയും കൂട്ടരും മുന്നേറ്റങ്ങള്‍ നടത്തുമ്ബോഴും മറഡോണ ആവേശം കൊണ്ടു. 14ാം മിനിറ്റില്‍ മെസി ഗോളടിച്ചപ്പോള്‍ തുള്ളിച്ചാടുന്ന മറഡോണയെയാണ് ഗാലറിയില്‍ കണ്ടത്. നൈജീരിയ തിരിച്ചടിച്ചപ്പോഴാകട്ടെ നിരാശയോടെ തലകുനിച്ചിരുന്നു അദ്ദേഹം. എന്നാല്‍ മാര്‍ക്കസ് റോജോ അര്‍ജന്‍റീനയുടെ വിജയഗോള്‍ നേടിയപ്പോള്‍ മതിമറന്ന് ആഹ്ലാദം പ്രകടിപ്പിച്ച ഇതിഹാസ താരം വിവാദത്തില്‍പ്പെടുകയും ചെയ്തു.

ഗാലറിയിലേക്ക് നോക്കി ഇരുകൈകളുമുയര്‍ത്തി അശ്ലീല ആംഗ്യം കാണിച്ചതാണ് വിവാദംക്ഷണിച്ചു വരുത്തിയത്. നിമിഷങ്ങള്‍ക്കകം മറഡോണയുടെ ഈ നടപടി വിമര്‍ശനങ്ങളേറ്റുവാങ്ങി. മറഡൊണയെപ്പോലൊരാള്‍ ഇങ്ങനെ ചെയ്യരുതായിരുന്നുവെന്ന് നിരവധിപ്പേര്‍ പ്രതികരിച്ചു. ചിലര്‍ അദ്ദേഹത്തെ പരിഹസിക്കുന്നതുവരെയെത്തി കാര്യങ്ങള്‍.

Share:

Leave a Reply

Your email address will not be published. Required fields are marked *

*