Home » News » Kerala » ജവാന്റെ ഭൗതികശരീരത്തിന് മുന്നിൽ നിന്ന് സെൽഫി; കോൺഗ്രസ്സ് നേതാവ് വിവാദത്തിൽ

ജവാന്റെ ഭൗതികശരീരത്തിന് മുന്നിൽ നിന്ന് സെൽഫി; കോൺഗ്രസ്സ് നേതാവ് വിവാദത്തിൽ

ആലപ്പുഴ : ജനിച്ച നാടിന് വേണ്ടി പോരാടി വീരമൃത്യു വരിച്ച ധീര ജവാൻ സാം എബ്രഹാമിന്റെ സംസ്കാരചടങ്ങിന് എത്തി സെൽഫി എടുത്ത് സെല്ഫ് പ്രമോഷന് ഉപയോഗിച്ച കോൺഗ്രസ്സ് നേതാവ് വിവാദത്തിൽ. കെപിസിസിയുടെ സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതിയുടെ സംസ്ഥാന ഭാരവാഹിയും മാവേലിക്കര സ്വദേശിയുമായ അനി വർഗ്ഗീസാണ് വിവാദത്തിലായത്.

ജവാൻ സാം എബ്രഹാമിന്റെ ഭൗതികശരീരവും വഹിച്ച് കൊണ്ടുള്ള വിലാപയാത്രക്കിടയിലാണ് ചിത്രം പകർത്തിയിരിക്കുന്നത്. സെൽഫിയെടുത്ത ശേഷം മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷിനൊപ്പം ഭൗതികശരീരത്തിൽ പുഷ്പചക്രം വെക്കുന്ന ചിത്രവും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. പോസ്റ്റ് വിവാദത്തിൽ ആയതിനെ തുടർന്ന് അദ്ദേഹം സെൽഫി ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

സംഭവം സോഷ്യൽ മീഡിയയിൽ വയറലായതിനെ തുടർന്ന് നിരവധിയാളുകളാണ് അനി വർഗ്ഗീസിന് “പൊങ്കാലകളു”മായി സമൂഹ മാധ്യമങ്ങളിൽ എത്തിക്കൊണ്ടിരിക്കുന്നത്. “ഉളുപ്പുണ്ടോ.? ചോദ്യത്തിന് പ്രസക്തി ഇല്ലെന്നറിയാം.. ഉണ്ടെങ്കിൽ കോൺഗ്രസ്സ് ആവില്ലല്ലോ” എന്നിങ്ങനെ നീളുന്നു ട്രോളുകൾ..

(ഫേസ്ബുക്കിൽ പ്രചരിക്കുന്ന പോസ്റ്റുകളിൽ ഒന്ന്)

Share:

One comment

  1. Fastest vanishing party CONGRESS AND COMMUNISTS,CEC WILL DE BAR THIS TWO PARTIES FROM CONTESTING ELECTIONS

Leave a Reply

Your email address will not be published. Required fields are marked *

*