Home » News » National » ജിയോയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ പുതിയ തന്ത്രവുമായി ഐഡിയ

ജിയോയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ പുതിയ തന്ത്രവുമായി ഐഡിയ

ജിയോ മൂലമുണ്ടായ നഷ്ടം നികത്താൻ പുതിയ ഐഡിയയുമായി “ഐഡിയ”. ഉപഭോക്താക്കളെ കബളിപ്പിച്ച് എങ്ങനെ ലാഭമുണ്ടാക്കാം എന്ന ഏറ്റവും പുതിയ തന്ത്രവുമായി ആണ് ഈ തവണയും ഐഡിയുടെ രംഗപ്രവേശം. ഐഡിയയുടെ പുതിയ ഐഡിയയിൽ ഉപഭോക്താക്കൾക്ക് നഷ്ടം 70 രൂപയോളം. കമ്പനിക്ക് ദിവസേന ലാഭം 2 ലക്ഷത്തോളവും. വാട്ട് ആന് ഐഡിയ സര്ജി !!!

മതിയായ സ്പീഡിൽ ഇന്റർനെറ്റ് ലഭ്യമാകാത്ത ഉപഭോക്താക്കൾ കസ്റ്റമർ കെയറിനെ സമീപിച്ചപ്പോഴാണ് ഐഡിയയുടെ തന്ത്രം പുറത്താവുന്നത്. പരാതിപ്പെടുന്ന ഉപഭോക്താക്കളോട് ആദ്യം നെറ്റ്‌വർക്ക് തകരാറാണെന്നും എന്നാൽ നെറ്റ്‌വർക്ക് പ്രശ്നം ഇല്ലാതായിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ സിം തകരാറിലാണെന്നും ഡൂപ്ലിക്കേറ്റ് സിം എടുക്കണമെന്നും കമ്പനി ആവശ്യപ്പെടുന്നു.

സിം മാറണമെങ്കിൽ ഉപഭോക്താവിന്റെ അക്കൗണ്ടിൽ കുറഞ്ഞത് 50 രൂപ ബാലൻസ് ഉണ്ടായിരിക്കണം. അങ്ങനെയാണെങ്കിൽ ഉപഭോക്താക്കൾ 70 രൂപ റീച്ചാർജ്നായി വിനിയോഗിക്കേണ്ടി വരും. ഇതിലൂടെ ഐഡിയക്ക് ലാഭം 20 രൂപ. ഇത്തരത്തിൽ ദിവസേന 10000 പേർ സിം ചെയ്ഞ്ച് ചെയ്താൽ ചുരുങ്ങിയത് 2 ലക്ഷം രൂപ കമ്പനിക്ക് ലഭിക്കും. അങ്ങനെ ഒരു സിംപിൾ ഐഡിയയിലൂടെ ഐഡിയക്ക് ലാഭം കോടികൾ. വിഡ്ഢികളാകുന്നത് സാധാരണക്കാരും.

ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ടെലികോം കമ്പനിയായ ഐഡിയയ്ക്ക് ജിയോയുടെ ആവിർഭാവത്തോടെ ഉണ്ടായ നഷ്ടം ചെറുതല്ല. ഇങ്ങനെയുണ്ടായ കോടികളുടെ നഷ്ടം പുതിയ തന്ത്രങ്ങൾ വഴി സാധാരണക്കാരെ പറ്റിച്ച് നികത്താനാണ് ഐഡിയയുടെ ശ്രമം.

Share:
  • 57
    Shares

2 comments

  1. എന്തോന്ന് മണ്ടത്തരമാണെടോ എഴുതി വച്ചിരിക്കുന്നത്.
    70 രൂപ റീചാർജ് ചെയ്താൽ അത് വെച്ച് വിളിക്കുകയും ചെയ്യാലോ ?? അല്ലാതെ അവരുടെ അക്കൗണ്ടിലേക്ക് ഫിക്സഡ് ഡെപ്പോസിറ്റ് ആയി കൊടുക്കുന്നതൊന്നുമല്ലല്ലോ???
    സിം റീപ്ലേസ്മെന്റ് ചാർജ് ആയി 20 രൂപ എടുത്തു എന്ന് പറഞ്ഞാൽ അതിൽ കുറച്ച്‌ ലോജിക്കുണ്ട്.

    • Athilum logic illa
      Ital paranjath 70 cheythal 50 kerum
      Bakki 20 tax ayi povum
      Pavam vijarichath tax nn vecha ideakkarante pokattelk anenna.

      Actually sim duplicate edkal free anu

      Daily rand laksham vech jio kkarane undakkan nadakka..
      Moyanth

Leave a Reply

Your email address will not be published. Required fields are marked *

*