Home » News » National » ഇതാണ് യൂപി മോഡൽ; ശിശുമരണങ്ങള്‍ അവസാനിക്കാത്ത യൂപി; നാല് ദിവസത്തിനിടെ മരിച്ചത് 58 കുഞ്ഞുങ്ങള്‍

ഇതാണ് യൂപി മോഡൽ; ശിശുമരണങ്ങള്‍ അവസാനിക്കാത്ത യൂപി; നാല് ദിവസത്തിനിടെ മരിച്ചത് 58 കുഞ്ഞുങ്ങള്‍

ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ശിശുമരണങ്ങള്‍ അവസാനിക്കുന്നില്ല എന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. രണ്ടു ദിവസത്തിനിടെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ 30 കുട്ടികള്‍ മരിച്ചതായാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്നു മാസങ്ങള്‍ക്കു മുമ്പ് ഇതേ മെഡിക്കല്‍ കോളജില്‍ നിരവധി കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത് രാജ്യവ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

30 കുട്ടികളുടെ മരണം മെഡിക്കല്‍ കൊളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വകുപ്പ് തലവന്‍ ഡോ.ഡി.കെ.ശ്രീവാസ്തവ സ്ഥിരീകരിച്ചെങ്കിലും ഇക്കുറി മരണങ്ങള്‍ ഓക്‌സിജന്‍ കിട്ടാത്തതിനെ തുടര്‍ന്നല്ലെന്നു വിശദീകരിക്കുന്നു. മരിച്ചവരില്‍ 15 കുട്ടികള്‍ ഒരു മാസത്തില്‍ താഴെ പ്രായമുള്ളവരാണ്.

ഓഗസ്റ്റില്‍ അഞ്ചു ദിവസത്തിനിടെ 70 കുട്ടികള്‍ മരിച്ചതോടെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിനിധീകരിക്കുന്ന മണ്ഡലമായ ഗോരഖ്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജ് കുപ്രസിദ്ധിയിലേക്ക് ഉയരുന്നത്. ഇതില്‍ കൂടുതല്‍ കുട്ടികളും മരിച്ചത് ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്നായിരുന്നു.

Share:

Leave a Reply

Your email address will not be published. Required fields are marked *

*