Home » More » പെയ്‌മെന്റ് സംവിധാനവുമായി വാട്ട്‌സ്ആപ്പ്, ബീറ്റാ വേര്‍ഷനില്‍ ടെസ്റ്റിംഗ് തുടങ്ങി

പെയ്‌മെന്റ് സംവിധാനവുമായി വാട്ട്‌സ്ആപ്പ്, ബീറ്റാ വേര്‍ഷനില്‍ ടെസ്റ്റിംഗ് തുടങ്ങി

ഗൂഗിളിന്റെ പെയ്‌മെന്റ് ആപ്പ് പ്രവര്‍ത്തിക്കുന്നത് യുപിഐ അടിസ്ഥാനപ്പെടുത്തിയാണ്. ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് പെയ്‌മെന്റ് ആപ്പ് സംവിധാനം ഒരുക്കാന്‍ ഒരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്. ഐഒഎസ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കുള്ള വാട്ട്‌സ്ആപ്പിന്റെ ബീറ്റാ വേര്‍ഷനില്‍ ഈ ഫീച്ചര്‍ റോള്‍ ഔട്ട് ചെയ്തിട്ടുണ്ട്.ബീറ്റാ വേര്‍ഷനിലെ പെയ്‌മെന്റ് സൗകര്യം എല്ലാവര്‍ക്കും ലഭ്യമല്ല. ഇന്ത്യയിലെ സെലക്ടട് യൂസേഴ്‌സിന് മാത്രമെ ഈ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുള്ളു, ചാറ്റ് വിന്‍ഡോയിലെ അറ്റാച്ച്‌മെന്റ്‌സ് മെനുവിലൂടെയാണ് പെയ്‌മെന്റ് ഫീച്ചറിലേക്കുള്ള ആക്‌സസ്. പെയ്‌മെന്റ്‌സില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു ഡിസ്‌ക്ലെയിമര്‍ വിന്‍ഡോയും ഒപ്പം ബാങ്കുകളുടെ ലിസ്റ്റും പ്രത്യക്ഷപ്പെടും.അക്കൗണ്ടുള്ള ബാങ്ക് തെരഞ്ഞെടുത്ത് യുപിഐ വഴി ബന്ധിപ്പിച്ചാല്‍ എളുപ്പത്തില്‍ പണമയക്കാന്‍ സാധിക്കും. യുപിഐ പെയ്‌മെന്റ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചിട്ടുള്ള ആളുകള്‍ക്ക് ഒരു പിന്‍ നമ്പര്‍ ഉപയോഗിച്ചാല്‍ മതി. അല്ലാത്തവര്‍ പിന്‍ ക്രിയേറ്റ് ചെയ്തു വേണം സൗകര്യം ഉപയോഗിക്കാന്‍.

Share:

Leave a Reply

Your email address will not be published. Required fields are marked *

*