Home » More » വെബ്‌സൈറ്റുകളിലെ ഓട്ടോ പ്ലേ വീഡിയോ സ്ഥിരമായി നിശബ്ദമാക്കാം ഗൂഗിള്‍ ക്രോമില്‍ പുതിയ ഫീച്ചര്‍

വെബ്‌സൈറ്റുകളിലെ ഓട്ടോ പ്ലേ വീഡിയോ സ്ഥിരമായി നിശബ്ദമാക്കാം ഗൂഗിള്‍ ക്രോമില്‍ പുതിയ ഫീച്ചര്‍

വെബ്സൈറ്റുകളിലെ വീഡിയോ ഓട്ടോപ്ലേ സ്ഥിരമായി നിശബ്ദമാക്കിവെക്കാനുള്ള പുതിയ ഫീച്ചർ ഉൾപ്പെടുത്തി ക്രോം ഇന്റർനെറ്റ് ബ്രൗസറിന്റെ പുതിയ പതിപ്പ് ഗൂഗിൾ പുറത്തിറക്കി. ക്രോം 64 ബ്രൗസറിന്റെ വിൻഡോസ്, മാക്, ലിനക്സ് പതിപ്പുകളാണ് പുറത്തിറക്കിയത്.ഇതിനായി ഉപയോക്താക്കൾ സെർച്ച് ബോക്സിലെ വെബ്സൈറ്റ് യുആർഎലിന് തൊട്ടു മുമ്പിൽ കാണുന്ന View Site Information എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക. അവിടെ ഓട്ടോമാറ്റിക് ആയി പ്ലേ ആവുന്ന വീഡിയോകൾ സ്ഥിരമായി നിശബ്ദമാക്കി വെക്കാനുള്ള ഓപ്ഷൻ കാണാം. നേരത്തെ ഉണ്ടായിരുന്ന മ്യൂട്ട് ടാബ് ഫീച്ചർ താത്കാലികമായിരുന്നു. ഇതിന് പകരമാണ് പുതിയ ഫീച്ചർ.

Share:

Leave a Reply

Your email address will not be published. Required fields are marked *

*