Home » Showbiz » Trailers

Trailers

“ബിനീഷ് ആണ് സിഗരറ്റ് വലിക്കുന്നത് അല്ലാതെ സിഗരറ്റ് ബിനീഷിനെ അല്ല വലിക്കുന്നത് “; മാസ് ഡയലോഗുമായി തീവണ്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ടൊവിനോയുടെ തീവണ്ടി എത്തുന്നത്. ചിത്രം രാഷ്ട്രീയ ആക്ഷേപ ഹാസ്യമായിട്ടാണ് നിര്‍മിക്കുന്നത്. ടൊവിനോ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു കഥാപാത്രമാണിത്. തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. പുതുമുഖ നടി സംയുക്താ മേനോനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായിക. സെക്കന്‍ഡ് ഷോ, കൂതറ എന്നീ സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ വിനി വിശ്വലാലാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ...

Read More »

ധനുഷ് നായകനാകുന്ന ഹോളിവുഡ് ചിത്രത്തിന്റെ ടീസറുകൾ പുറത്തിറങ്ങി

തമിഴകത്തിന്റെ സ്വന്തം നായകൻ ധനുഷ് അങ്ങു ഹോളിവുഡിലും തിളങ്ങുകയാണ്. ‘ദി എക്സ്ട്രാ ഓർഡിനറി ജേർണി ഓഫ് എ ഫക്കീർ’ എന്ന ഹോളിവുഡ് ചിത്രത്തിലാണ് ധനുഷ് നായകനായി എത്തുന്നത്‌. രോമയിൻ പ്യുലർടോലസിന്റെ നോവലിനെ ആസ്പദമാക്കി സംവിധായകൻ കെൻ സ്കോട്ട് ആണ് ചിത്രം അണിയിച്ചൊരുക്കുന്നത്. രജനീകാന്തിന് ശേഷം തമിഴിൽ നിന്നും ഹോളിവുഡിൽ എത്തുന്ന താരമാണ് ധനുഷ്. ചിത്രത്തിന്റെ പോസ്റ്ററും ട്രെയിലറും ധനുഷ് തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.

Read More »

ഇതാ ക്യാപ്റ്റൻ; വിപി സത്യനായി ജയസൂര്യ

മലയാളികളുടെ അഭിമാനമായ ഫുട്ബോൾ താരം വി.പി. സത്യന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ക്യാപ്റ്റൻ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ടീസർ എത്തി. ജയസൂര്യ വി.പി സത്യനായി എത്തുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ ടീസര്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ടീസർ‌ താരം തന്നെയാണ് ഫേസ്ബുക്ക് പേജിൽ പോസ്റ്റർ ഷെയർ ചെയ്തത്. സംവിധായകൻ സിദ്ധിഖിന്‍റെ അസിസ്റ്റന്‍റായിരുന്ന പ്രജേഷ് സെൻ ആണ് ക്യാപ്റ്റൻ സംവിധാനം ചെയ്യുന്നത്. ഗുഡ്‌വിൽ എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ ടി.എൽ. ജോർജ് നിർമിക്കുന്ന ചിത്രം പത്തു കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. അനു സിതാര, സിദ്ദിഖ്, രൺജി പണിക്കര്‍, നിര്‍മല്‍ പാലാഴി എന്നിവരാണ് ...

Read More »

ഷെയിന്‍ നിഗം നായകനായി എത്തുന്ന ‘ഈട’ യുടെ ട്രെയിലര്‍

ഷെയിന്‍ നിഗം നായകനായി എത്തുന്ന ചിത്രമാണ് ഈട. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി. നിമിഷ സജയനാണ് ഈടയില്‍ നായികയായി എത്തുന്നത്. നവാഗത സംവിധായകന്‍ ബി അജിത് കുമാര്‍ ഒരുക്കുന്ന ചിത്രത്തില്‍ സുരഭി ലക്ഷ്മി, അലന്‍സിയര്‍ , മണികണ്‍ഠന്‍ ആചാരി, എന്നിവരും അഭിനയിക്കുന്നു.

Read More »

ആരാധകര്‍ ഏറെ കാത്തിരുന്ന ഒടിയന്റെ ടീസര്‍ പുറത്തിറങ്ങി

ആരാധകര്‍ ഏറെ കാത്തിരുന്ന മോഹന്‍ലാല്‍- ശ്രീകുമാര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഒടിയന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന് വേണ്ടി 18 കിലോ തൂക്കമാണ് മോഹന്‍ലാല്‍ കുറച്ചിരിക്കുന്നത്. 51 നാള്‍ നീണ്ട കഠിന പരിശീലനത്തിലൂടെയാണ് മോഹന്‍ലാല്‍ തൂക്കം കുറച്ചത്. 1950 നും 90 നും ഇടയിലുള്ള കാലഘട്ടമായിരിക്കും സിനിമയില്‍ ചിത്രീകരിക്കുക. ദേശീയ അവാര്‍ഡ് ജേതാവും, മാധ്യമപ്രവര്‍ത്തകനുമായ ഹരികൃഷ്ണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ പ്രകാശ് രാജ് വില്ലന്‍ വേഷത്തിലെത്തുന്നു. മഞ്ജു വാരിയരാണ് നായിക. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നു. പ്രശാന്ത് മാധവ് ആണ് കലാസംവിധായകന്‍. അടുത്ത ...

Read More »

യൂടൂബിൽ ട്രെൻഡിങ്ങിൽ ഒന്നാമതായി ആട് 2 ട്രൈലെർ

യൂട്യൂബിൽ വീണ്ടും ഷാജിപാപ്പൻതരംഗം . ആട് 2 ന്റെ കഴിഞ്ഞ ദിവസ്സം പുറത്തിറങ്ങിയ ട്രൈലെർ ആണ് ഇപ്പോൾ യൂടൂബിൽ ട്രെൻഡിങ്ങിൽ തന്നെ ഒന്നാമതായി എത്തിയിരിക്കുന്നത് . 15 മണിക്കൂറിനുള്ളിൽ ഏകദേശം 10 ലക്ഷത്തിനു അടുത്ത് ആളുകളാണ് ആട് 2 വിന്റെ ട്രൈലെർ കണ്ടുകഴിഞ്ഞത് . ഡിസംബർ 22 നു പുറത്തിറങ്ങുന്ന ആട് 2 ന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മിഥിൻ മാനുവൽ ആണ്. കഴിഞ്ഞ ആഴ്ച മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ്റ്റർ പീസ് എന്ന സിനിമയുടെ ടീസർ ആയിരുന്നു ട്രേഡന്റിങ്ങിൽ മികച്ചു നിന്നിരുന്നത് . 5 ദിവസംകൊണ്ടു ...

Read More »

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ‘കളവാടിയ പൊഴുതുകള്‍’ തിയേറ്ററുകളിലേക്ക്

ഏഴ് വര്‍ഷത്തിന് മുന്‍പ് റിലീസ് ചെയ്യാനാവാതെ പൊടിപിടിച്ച് കിടന്ന ചിത്രം തിയേറ്ററുകളിലേക്ക്. പ്രഭുദേവ, ഭൂമിക, പ്രകാഷ് രാജ്, സത്യരാജ് എന്നിവര്‍ അഭിനയിച്ച ‘ കളവാടിയ പൊഴുതുകള്‍’ എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 2009 മാര്‍ച്ച് 25നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 2010 അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും ചിത്രം റിലീസ് ചെയ്യാന്‍ വൈകുകയായിരുന്നു. എങ്കിലും പ്രഭുദേവ ആരാധകര്‍ ആവേശത്തിലാണ്. പഴയ ലുക്കില്‍ താരത്തെ കാണാലോ എന്ന സന്തോഷത്തിലാണ്.

Read More »

ആദിയുടെ ഫസ്റ്റ് ടീസര്‍ പുറത്തിറങ്ങി

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയുടെ ടീസര്‍ പുറത്തിറങ്ങി. 40 സെക്കന്റ് നീണ്ടു നില്‍ക്കുന്ന ടീസറാണ് ഫേസ്ബുക്കിലൂടെ സംവിധായകന്‍ ജീത്തു ജോസഫ് പുറത്തു വിട്ടത്. കടല്‍ തീരത്തു കൂടെ നടന്നടുക്കുന്ന പ്രണവിന്റെ ദൃശ്യമാണ് ടീസറിലുള്ളത്. മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ആദി. ആദി എന്നു തന്നെയാണ് ചിത്രത്തില്‍ പ്രണവിന്റെ പേര്. ‘സം ലൈസ് കാന്‍ ബി ഡെഡ്‌ലി’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഒരു ...

Read More »

മാസ് പെര്‍ഫോമന്‍സുമായി മമ്മൂട്ടി; മാസ്റ്റര്‍ പീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് മാസ്റ്റര്‍പീസ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മാസ് പെര്‍ഫോമന്‍സുമായി മമ്മൂട്ടി തന്നെയാണ് ട്രെയിലറില്‍ തിളങ്ങുന്നത്. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കോളെജ് അധ്യാപകനെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഉണ്ണി മുകുന്ദന്‍ , മുകേഷ്, കലാഭവന്‍ ഷാജോണ്‍, പൂനം ബാജ്വ, വരലക്ഷ്മി ശരത്കുമാര്‍, ജനാര്‍ദ്ദനന്‍, വിജയകുമാര്‍, നന്ദു, പാഷാണം ഷാജി എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളുമായി രംഗത്തെത്തും. സന്തോഷ് പണ്ഡിറ്റ് ആദ്യമായി അഭിനയിക്കുന്ന മുഖ്യധാരാ ചലച്ചിത്രം എന്നതും മാസ്റ്റര്‍പീസിനെ ശ്രദ്ധേയമാക്കുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രത്തിന് തിരക്കഥ ഒരുക്കിയിക്കുന്നത് ...

Read More »

സൗബിൻ-ബിജു മേനോൻ-നീരജ് ഒന്നിക്കുന്ന റോസാപൂവിന്‍റെ ടീസർ

വിനു ജേസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന റോസാപ്പൂവിൻറെ ടീസർ പുറത്തിറങ്ങി. ബിജു മേനോൻ നായകനാകുന്ന റോസാപ്പൂ ഒരു മുഴുനീള കോമഡി ചിത്രമാണ്. പുലി, ഇരുമുഗൻ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായ ഷിബു തമീൻസാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ് താരം അഞ്ജലിയാണ് ചിത്രത്തിൽ ബിജുമേനോന്റെ നായിക. അഞ്ജലിയുടെ രണ്ടാമത്തെ മലയാള ചിത്രംകൂടിയാണ് റോസാപ്പൂ. ജയസൂര്യ നായകനായെത്തിയ പയ്യൻസാണ് അഞ്ജലിയുടെ ആദ്യ മലയാള ചിത്രം.

Read More »