Home » Showbiz » Songs

Songs

ജയസൂര്യ ട്രാന്‍സ്‌ജെന്‍ഡറായി എത്തുന്ന ചിത്രം ഞാന്‍ മേരിക്കുട്ടിയിലെ ഗാനം പുറത്തിറങ്ങി

ജയസൂര്യ ട്രാന്‍സ്‌ജെന്‍ഡറായി എത്തുന്ന ചിത്രം ഞാന്‍ മേരിക്കുട്ടിയിലെ ഗാനം പുറത്തിറങ്ങി. ജയസൂര്യ സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെ ഗാനം റിലീസ് ചെയ്തത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ആനന്ദ് മധുസൂദനനാണ്. ബിജുനാരായണന്റേതാണ് ആലാപനം. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളിയേറിയ കഥാപാത്രം എന്ന വിശേഷണത്തോടെയാണ് ഞാന്‍ മേരിക്കുട്ടി എത്തുന്നത്. ജുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗീസ് എന്നിവരാണ് മറ്റ് താരങ്ങള്‍. സരിത ജയസൂര്യയാണ് വസ്ത്രാലങ്കാരം. ഛായാഗ്രഹണം വിഷ്ണു നാരായണന്‍. ജൂണ്‍ 15ന് ചിത്രം തിയേറ്ററുകളിലെത്തും. മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കൂട്ട് കെട്ടായ ജയസൂര്യ ...

Read More »

ദുല്‍ഖര്‍ സല്‍മാനും ജേക്കബ് ഗ്രിഗറിയും ചേര്‍ന്ന് പാടിയ പാട്ട് വൈറലാവുന്നു

ദുല്‍ഖര്‍ സല്‍മാനും ജേക്കബ് ഗ്രിഗറിയും ചേര്‍ന്ന് പാടിയ പാട്ട് വൈറലാവുന്നു. നടന്‍ മുകേഷിന്റെ മകന്‍ ശ്രാവണ്‍ നായകനായി അരങ്ങേറ്റം നടത്തുന്ന കല്യാണം എന്ന സിനിമയുടെ പ്രമോഷന്‍ സോങാണ് ദുല്‍ഖറും ഗ്രിഗറിയും ചേര്‍ന്ന് പാടിയിരിക്കുന്നത്. രാജേഷ് നായര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ സംഗീത സംവിധായകന്‍ പ്രകാശ് അലക്‌സാണ്. ലിങ്കു അബ്രഹാമിന്റെതാണ് വരികള്‍. യൂട്യൂബ് ടെന്‍ഡിങ്ങില്‍ നാലാം സ്ഥാനത്താണ് ദുല്‍ഖറിന്റെയും ഗ്രിഗറിയുടെയും ഈ ഗാനം.

Read More »

പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയിലെ ആദ്യ ഗാനം

കൊച്ചി: പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയുടെ ആദ്യ ഗാനം പുറത്തിറങ്ങി. ജീത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും നല്ല പ്രതികരണമാണ് ലഭിച്ചത്. പാര്‍ക്കൗര്‍ അഭ്യാസമുറയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read More »

മാസ്റ്റര്‍പീസിലെ ആദ്യ ഗാനം

മാസ്റ്റര്‍ പീസ് ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ദീപക് ദേവിന്റേതാണു സംഗീതം. പാടിയത് ഹരിചരണും ജ്യോത്സനയും ചേര്‍ന്ന്. സന്തോഷ് വര്‍മയുടേതാണു വരികള്‍. പെയിന്റടിയും ഹോക്കി കളിയും ബൈക്കില്‍ കറക്കവും ഒക്കെയായി സ്റ്റാര്‍ ലുക്കില്‍. രംഗത്തില്‍ സന്തോഷ് പണ്ഡിറ്റും പൂനം ബജ്‌വയും മറ്റു താരങ്ങളുമുണ്ട്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 22-ന് തീയറ്ററില്‍ എത്തും.

Read More »

ജയസൂര്യയുടെ ‘ആട് 2’ വിലെ ഐറ്റം ഗാനം പുറത്തിറങ്ങി

ജയസൂര്യ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആട് 2. ആട് ഒരു ഭീകരജീവി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇത്. ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തെത്തി. മനു മഞ്ജിത്താണ് ‘ചങ്ങാതി നന്നായാല്‍’ എന്ന ഈ ഗാനത്തിന്റെ വരികള്‍ എഴുതിയത്. ഷാന്‍ റഹ്മാനാണ് സംഗീതം. ഷാജി പാപ്പനായി ജയസൂര്യ വീണ്ടും വെള്ളിത്തിരയില്‍ എത്തുമ്പോള്‍ പാപ്പന്റെ എല്ലാ കൂട്ടുകാരും രണ്ടാം വരവിലും കൂടെ ഉണ്ട്. ക്രിസ്മസ് റിലീസായി ഡിസംബര്‍ 22ന് തിയേറ്ററില്‍ എത്തും. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലാദ്യമായി തിയേറ്ററില്‍ പരാജയപ്പെട്ട ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന ...

Read More »

പ്രിയൻ–ലിസി മകൾ കല്യാണി നായികയാകുന്ന ചിത്രത്തിലെ പാട്ടെത്തി

പ്രിയദര്‍ശന്റെയും ലിസി ലക്ഷ്മിയുടെയും മകള്‍ കല്യാണി നായികയാകുന്ന തെലുങ്ക് സിനിമ’ഹലോ’യിലെ ഗാനം പുറത്ത്. ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തിലുള്ള പാട്ടിന്റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിലേതായി ആദ്യമായി പുറത്തിറങ്ങുന്ന ഗാനവും ഇതാണ്. വിക്രം കെ കുമാര്‍ സംവിധാനം ചെയ്യുന്ന റൊമാന്റിക് ത്രില്ലര്‍ ചിത്രമാണിത്. ഡിസംബര്‍ 22 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അഖിനേനിയും കല്യാണിയുമാണ് ചിത്രത്തിലെ നായികാ നായകന്മാര്‍.  ‘മെരിസേ മെരിസോ’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. അനുപ് റൂബെന്‍സിന്റേതാണ് സംഗീതം.

Read More »

പൃഥ്വിരാജ് നായകനാകുന്ന വിമാനത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

പൃഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം വിമാനത്തിലെ ഏറ്റവും പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. സ്വന്തമായി വിമാനം നിര്‍മ്മിച്ച ബധിരനും മൂകനുമായ സജി തോമസ് എന്ന വ്യക്തിയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നവാഗതനായ പ്രദീപ് എം നായരാണ് ചിത്രം ഒരുക്കുന്നത്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥീരാജ്, ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.വെങ്കിട്ട് എന്ന കഥാപാത്രത്തെയാണ് പൃഥ്വി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ദുര്‍ഗ്ഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, പി ബാലചന്ദ്രന്‍, ശാന്തി കൃഷ്ണ, സുധീര്‍ കരമന, ...

Read More »

അറത്തിലെ വൈക്കം വിജയലക്ഷ്മി പാടിയ ഗാനം കാണാം

നയന്‍താര കളക്ടറായി വേഷമിട്ട അറം എന്ന ചിത്രത്തിലെ ഒരു പുതിയ ഗാനം കൂടി പുറത്തിറങ്ങി. തോരണം ആയിരം എന്നു തുടങ്ങുന്ന വരികളുള്ള പാട്ടാണിത്. ജിബ്രാന്റേതാണു സംഗീത സംവിധാനം. ജിബ്രാനും വൈക്കം വിജയലക്ഷ്മിയും ചേര്‍ന്നാണു പാടിയതും. ഉമാ ദേവിയുടേതാണു വരികള്‍. ചിത്രത്തിന്റെ കഥാപശ്ചാത്തലവും നയന്‍താരയുടെ അഭിനയവും പോലെ തന്നെ തീക്ഷ്ണമാണു ഗാനങ്ങളും. ഗ്രാമീണ ജീവിതത്തിന്റെ ദാരിദ്ര്യവും സ്‌നേഹവും നന്മയും ആവിഷ്‌കരിക്കുന്ന ഗാനം. നെഞ്ചുലയ്ക്കുന്ന ദൃശ്യങ്ങളും പാട്ടും. നാടന്‍ ചേലുള്ള വരികളും ആലാപനവും. ഗോപി നൈനാര്‍ സംവിധാനം ചെയ്ത ചിത്രമാണിത്.

Read More »

പൈപ്പിന്‍ ചോട്ടിലെ പ്രണയത്തിലെ “കായലിറമ്പില്‍” എന്ന് ഗാനം ഹിറ്റ്

നീരജ് മാധവ് നായകനാകുന്ന പൈപ്പിന്‍ ചോട്ടിലെ പ്രണയം എന്ന ചിത്രത്തിലെ ഗാനം ഹിറ്റ്. കഴിഞ്ഞ ദിവസമാണ് കായലിറമ്പില്‍ എന്ന് തുടങ്ങുന്ന ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ഒരു ലക്ഷത്തില്‍ അധികം പേര്‍ ഇതിനോടകം ഈ വീഡിയോ കണ്ട് കഴിഞ്ഞു. നവാഗതനായ ഡോമിന്‍ ഡിസില്‍വയാണ് ചിത്രത്തിന്റെ സംവിധായകന്‍. ‘ഗോവൂട്ടി എന്ന് നാട്ടുകാര്‍ വിളിക്കുന്ന ഗോവിന്ദന്‍കുട്ടി എന്നതാണ് എന്ന കഥാപാത്രത്തെയാണ് നീരജ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Read More »