മലയാള സിനിമയിലെ സൂപ്പർ ഹീറോയിൻ ആയിരുന്ന മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവന വീണ്ടും സിനിമ രംഗത്ത് സജീവമാകുന്നു. ഒരുപാട് നാളത്തെ ഇടവേളയ്ക്കു ശേഷം വൻ തിരിച്ചു വരവിനാണ് താരം ലക്ഷ്യമിടുന്നത് ഈ വർഷത്തെ ഏറ്റവും മികച്ച തമിഴ് ചിത്രമായ 96 ന്റെ കണ്ണട റീമേക്കിൽ ആയിരിക്കും മലയാളികളുടെ പ്രിയ നടി തിരിച്ചു വരവിനു ഒരുങ്ങുന്നത് 96 ഇൽ തമിഴ് നടി ത്രിഷ അഭിനയിച്ചു തകർത്ത എസ് ജാനകി ദേവി എന്ന കഥാപാത്രമായിരിക്കും ഭാവനയെ തേടി എത്തുക. മലയാളികൾക്ക് ആകാംഷയോടെ കാത്തിരിക്കാം….
Read More »Film News
ബാലഭാസ്കറിന്റെ മണൽ ചിത്രം വിറ്റത് 60000 രൂപക്ക്
അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസങ്ങളിലായി അരങ്ങേറിയ കേരളോത്സവത്തില്‍ പ്രശസ്ത ചിത്രകാരി രെഷ്മ സൈനുലാബ്ദീന് വരച്ച പ്രശസ്ത സംഗീതജ്ഞന് ബാലഭാസ്കറിന്റെ മണല്‍ചിത്രം 3110 ദിര്‍ഹമിന് (ഏകദേശം 60,000 ഇന്ത്യന്‍ രൂപ) ലേലം വിളിച്ചെടുത്തു. അല്‍ ഐനില്‍ ജോലി ചെയ്യുന്ന ഡോ. ബഷീര്‍ പുന്നയൂര്‍ക്കുളമാണ് ലേലത്തില്‍ ചിത്രം വിളിച്ചെടുത്തത്. 100 ദിര്‍ഹമില്‍ നിന്നും തുടങ്ങിയ ലേലം വിളി വളരെവാശിയോടുകൂടിയാണ് വന്‍ തുകയിലേയ്ക്ക് എത്തിയത്. അകാലത്തില്‍ പൊലിഞ്ഞു പോയ പ്രിയ കലാകാരന്റെ ചിത്രം സ്വന്തമാക്കുവാന്‍ പലരും നിരവധി തവണ ലേലത്തില്‍ പങ്ക് ചേര്‍ന്ന് വിളിച്ചെടുക്കാന്‍ ...
Read More »അമ്മയില്‍ പൊട്ടിത്തെറി; തുറന്നടിച്ച് നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജിവച്ചു
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ മലയാള സിനിമാ സംഘടനകളില്‍ ഉരുത്തിരിഞ്ഞ പ്രതിസന്ധി വലിയ പൊട്ടിത്തെറിയിലേക്ക്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന് ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് നാല് യുവനടിമാര്‍ നടിമാര്‍ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്‍ നിന്ന് രാജിവച്ചു. ആക്രമിക്കപ്പെട്ട നടി, റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന് എന്നിവരാണ് രാജിക്കത്ത് നല്‍കിയത്. അമ്മയ്ക്കെതിരെ വനിതാകൂട്ടായ്മ തുറന്നടിച്ചതിന് പിന്നാലെയാണ് സംഘടനയെ പൊട്ടിത്തെറിയിലേക്ക് നയിച്ച് നടിമാരുടെ രാജി. ഡബ്ല്യുസിസിയുടെ ഫെയ്ബുക്ക് പേജിലാണ് രാജി പ്രഖ്യാപിച്ചത്. നാലുപേരും സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുണ്ട്. രാജി സംബന്ധിച്ച വുമണ്‍ ...
Read More »നയൻതാരയുടെ പ്രതിഫലം 3 കോടി
ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ചിരഞ്ജീവി നായിക എന്ന വിശേഷണം ഇനി നയൻതാരയ്ക്കു സ്വന്തം. തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന തിളക്കമാർന്ന വിശേഷണത്തിനു ശേഷം പ്രതിഫലക്കാര്യത്തിലെ ടോപ്പ് നായിക കൂടിയായി മാറിയിരിക്കുന്നു മലയാളത്തിന്റെ നയൻസ്. ചിരഞ്ജീവിയുടെ നായികമാരുടെ പ്രതിഫലം വാർത്തയാകുന്നത് ഇതാദ്യമല്ല. 1991ൽ പുറത്തിറങ്ങിയ ഗ്യാങ് ലീഡർ എന്ന ചിത്രത്തിൽ ഒന്നേകാൽ കോടി രൂപയായിരുന്നു ചിരഞ്ജീവിയുടെ പ്രതിഫലം. വിജയശാന്തിയായിരുന്നു ചിത്രത്തിലെ നായിക. അന്ന് ഒരു കോടി രൂപയ്ക്കടുത്തായിരുന്നു വിജയശാന്തി ആ ചിത്രത്തിനു പ്രതിഫലമായി വാങ്ങിയത്. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക എന്ന വിശേഷണം ...
Read More »വിവാദങ്ങൾക്കൊടുവിൽ എസ് ദുർഗ്ഗയ്ക്ക് പ്രദർശനാനുമതി
വിവാദ കോളിളക്കങ്ങൾക്ക് ഒടുവിൽ സനൽ കുമാർ ശശിധരന്റെ എസ് ദുർഗ്ഗയ്ക്ക് പ്രദർശനാനുമതി ലഭിച്ചു. ഉപാധികളോടെയാണ് ചിത്രത്തിന് പ്രദർശനാനുമതി നൽകിയിരിക്കുന്നത്. ഇതിൽ പ്രധാനം എസ് എന്ന അക്ഷരത്തിനു ശേഷം ചിഹ്നം പാടില്ല എന്നതാണ്. രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടെ ആണ് ചിത്രത്തിന്റെ സെൻസർഷിപ് കേന്ദ്രസർക്കാർ റദ്ദ് ആക്കിയത്. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിക്കാമെന്ന് ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് സർക്കാർ സെൻസർഷിപ്പ് റദ്ദ് ആക്കുന്നത്. നിലവിലുള്ള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ചിത്രം പ്രദർശിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് സംവിധായകൻ സനൽ കുമാർ ശശിധരൻ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്നാഴ്ചയ്ക്കകം ചിത്രം ...
Read More »ഹൊറർ ത്രില്ലറുമായി അനുഷ്ക ശർമ്മ : ‘പരി’ യുടെ ട്രെയിലറുകൾ പുറത്തിറങ്ങി
ബോളിവുഡ് താരസുന്ദരി അനുഷ്ക ശർമ വ്യത്യസ്ത വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ഹൊറർ ചിത്രമാണ് ‘പരി’. അനുഷ്ക്ക കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലറുകൾ പുറത്തിറങ്ങി. ഭീകരമായ റിയാലിറ്റി അനുഭവപ്പെടുന്ന സീനുകൾ ഉൾപ്പെടുത്തിയാണ് ചിത്രത്തിന്റെ ടീസർ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകൾ പോലും അത്തരത്തിലാണ് ഇറക്കിയിരിക്കുന്നത്. കേട്ടറിവിനേക്കാൾ വലിയൊരു അനുഭവമായിരിക്കും അനുഷ്കയുടെ പരി. അനുഷ്ക്ക തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടത്. നവാഗത സംവിധായകനായ പ്രോസിറ്റ് റോയ് അണിയിച്ചൊരുക്കുന്ന ചിത്രം മാർച്ച് രണ്ടോടെ പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ. പരംപ്രതാ ചാറ്റർജി, റിതാഭരി ചക്രവർത്തി, രജത് കപൂർ ...
Read More »മാണിക്യ മലർ സുപ്രീംകോടതിയിൽ
അഡാറ് ലവ്വ് എന്ന സിനിമയിലെ നടി പ്രിയ വാര്യർ സുപ്രീംകോടതിയെ സമീപിച്ചു. സിനിമയിലെ ഹിറ്റ് ഗാനം ‘മാണിക്യ മലരായ പൂവി’ മതവികാരം വ്രണപ്പെടുത്തുന്ന താണ് എന്ന കേസിനെതിരെയാണ് നടി സുപ്രീംകോടതിയിലെത്തിയത്. കേസ് ആവിഷ്കാരസ്വാതന്ത്ര്യത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. നേരത്തെ ഈ ഗാനം മതവികാരം വ്രണപ്പെടുത്തുന്ന താണ് എന്ന് ആരോപിച്ച് ചിലർ ഹൈദരാബാദ് പോലീസിൽ പരാതി നൽകിയിരുന്നു.
Read More »‘ദാസ് ദേവ് ‘ന്റെ ട്രെയിലറുകൾ പുറത്തിറങ്ങി
റോമാൻസിഒപ്പം പൊളിറ്റിക്സും ആയി സുധീർ മിശ്രയടെ ‘ദാസ് ദേവ്’ എത്തുന്നു. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അതിഥി റാവു ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. 2.14 മിനിറ്റുള്ള ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്. രണ്ട് ദിവസം കൊണ്ട് 4k ലൈക്കുകളാണ് ട്രെയിലർ നേടിയത്. രാഹുൽ ഭട്ട്, റിച്ച ചദ്ദു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങൾ.
Read More »അഡാറ് ലവ്വിലെ പുതിയ നായിക ദുൽഖറിനെയും കടത്തിവെട്ടി
ഫോളോവേഴ്സിന്റെ എണ്ണത്തിൽ ദുൽഖർ സൽമാനെയും കടത്തിവെട്ടി പുതിയ താരം പ്രിയ വാര്യർ. ഒരു അഡാറ് ലവ് എന്ന പുതിയ സിനിമയിലെ മാണിക്യമലർ എന്ന ഗാനത്തിലൂടെയാണ് പ്രിയയെ മലയാളികൾ ഏറ്റെടുത്തത്. സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് മാണിക്യമലർ എന്ന ഗാനം. കൂടെ പ്രിയ വാര്യരും. നിലവിൽ ഇൻസ്റ്റഗ്രാമിൽ 22 ലക്ഷമാണ് പ്രിയയുടെ ആരാധകർ. പ്രിയതാരം ദുൽഖർ സൽമാനെയും കടത്തിവെട്ടിയാണ് പ്രിയ ഇത്രയും ആരാധകരെ സ്വന്തമാക്കിയത്. 19 ലക്ഷമാണ് ഇൻസ്റ്റഗ്രാമിൽ ദുൽഖറിന്റെ ഫോളോവേഴ്സ്. ഒറ്റ ദിനം കൊണ്ട് ഏറ്റവുമധികം ഫോളോവേഴ്സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് പ്രിയ.
Read More »ഹാട്രിക് വിജയം സ്വന്തമാക്കി ബോളിവുഡ് താരം സൽമാൻ ഖാൻ
ബോക്സോഫീസിൽ ഞെട്ടിക്കുന്ന കളക്ഷനുമായി സൽമാൻഖാന്റെ ‘ടൈഗർ സിന്ദ ഹേ’. 2015 ജൂണിൽ പുറത്തിറങ്ങിയ ബജ്രംഗി ഭായിജാൻ 316 കോടിയും തൊട്ടടുത്ത വർഷം റിലീസ് ചെയ്ത സുൽത്താൻ 300 കോടിയും അവസാനമെത്തിയ ടൈഗർ സിന്ദ ഹേ 339 കോടിയുമാണ് ബോക്സോഫീസിൽ നേടിയത്. ഇതോടെ തുടർച്ചയായി 300 കോടിയുടെ ഹാട്രിക് വിജയം നേടുന്ന ഏക ഇന്ത്യൻ താരമെന്ന പദവി സൽമാൻഖാനു സ്വന്തമായി. 2017 പുറത്തിറങ്ങിയ ചിത്രമാണ് ടൈഗർ സിന്ദ ഹേ.
Read More »