Home » News » National

National

സഭയിൽ ഇരുന്ന് മൊബൈലിൽ സ്ത്രീകളുടെ ഫോട്ടോ നോക്കി മഹേഷ്‌ എംഎൽഎ കുടുങ്ങി,മാപ്പ് പറഞ്ഞു തടിയൂരി

ബലഗാവ: നിയമസഭയിലിരുന്ന‌് മൊബൈലിൽ സ‌്ത്രീകളുടെ ചിത്രം കണ്ട ബിഎസ‌്‌പി എംഎൽഎ മാപ്പു പറഞ്ഞു. സംഭവം വിവാദമായതോടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ എന്‍ മഹേഷാണ‌് മാപ്പുപറഞ്ഞ‌് തടിയൂരിയത‌്. ശരിയാണ്, സഭയ്ക്കുള്ളില്‍ വച്ച് ഫോണിലെ ചിത്രങ്ങള്‍ നോക്കി. ഇനി ആവര്‍ത്തിക്കില്ല.ഒരു പിതാവാണ‌് ഞാൻ. എന്റെ മകനുവേണ്ടി വിവാഹം ആലോചിക്കുകയായിരുന്നു, മഹേഷ് പറഞ്ഞു.

Read More »

ജനങ്ങൾ ബിജെപി യെ മുത്തലാക്ക് ചൊല്ലിയത് ഓർമിപ്പിച്ചു ബിജെപി സർക്കാർ അവതരിപ്പിച്ച മുത്തലാക്ക് ബില്ല് എതിർത്തു ശശി തരൂർ

ന്യൂഡല്‍ഹി : ഏറെ വിവാദങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കും ശേഷം മുത്തലാഖ് ബില്‍ ലോക്സഭയില്‍ വീണ്ടും അവതരിപ്പിച്ചു. നിലവിലുള്ള ഓര്‍ഡിനന്‍സിന്റെ കാലാവധി അവസാനിക്കാറായ സാഹചര്യത്തിലാണ് ബില്‍‌ അവതരിപ്പിച്ചത്. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ സഭയ്ക്ക് മുന്നില്‍ അവതരിപ്പിച്ചത്. എന്നാല്‍ ബില്ലിനെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ത്തു. ഒരു സമുദായത്തെ മാത്രം ലക്ഷ്യമിട്ടുള്ള നിയമ നിര്‍മ്മാണമാണിതെന്നും വ്യവസ്ഥകള്‍ ഭരണഘടന വിരുദ്ധമാണെന്നും കോണ്‍ഗ്രസിലെ പ്രതിനിധീകരിച്ച് ശശി തരൂര്‍ എം പി ചൂണ്ടിക്കാട്ടി. അതിനിടെ ബില്‍ രാജ്യസഭയില്‍ പാസാക്കരുത് എന്നാവശ്യപ്പെട്ട് മുസ്‍ലിം വ്യക്തി നിയമബോര്‍ഡ് പ്രതിപക്ഷ പാര്‍ട്ടികളെ സമീപിച്ചു. ബില്‍ ...

Read More »

അമിതാവ് ഖോഷിന് ജ്ഞാനപീഠം

ല്ലി: 54ാമത് ജ്ഞാന പീഠ പുരസ്‌കാരത്തിന് നോവലിസ്റ്റ് അമിതാവ് ഘോഷ് അര്‍ഹനായി. സാഹിത്യ ലോകത്തിന് നല്‍കിയ സംഭാവനകളെത്തുടര്‍ന്നാണ് പുരസ്‌കാരം. 11 ലക്ഷവും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ജീവിതത്തിലെ അതിമഹത്തായ ദിനമെന്ന് അമിതാവ് ഘോഷ് രേഖപ്പെടുത്തി. സാഹിത്യ രംഗത്ത് സജീവമായ ഘോഷ് ഇംഗ്ലീഷ് നോവലുകളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ദി സര്‍ക്കിള്‍ ഓഫ് റീസണ്‍(1986), ഷാഡോ ലൈന്‍സ് (1988), ദി കല്‍ക്കട്ട ക്രോമസോം (1995), സീ ഓഫ് പോപ്പീസ്(2008) തുടങ്ങിയവയാണ് അമിതാവ് ഘോഷിന്റെ ജനപ്രീതി നേടിയ പ്രധാന കൃതികള്‍. ‘താനേറ്റവും ആരാധിക്കുന്ന എഴുത്തുകാര്‍ ഇടംപിടിച്ചിട്ടുള്ള ജ്ഞാനപീഠ ...

Read More »

കോടതിയിൽ പുള്ളിപ്പുലി ജഡ്ജി ഇറങ്ങിയോടി

അലഹബാദ‌് : ഗുജറാത്തിലെ പ്രാദേശിക കോടതിമുറിയില്‍ അപ്രതീക്ഷിതമായെത്തിയ അതിഥിയെ കണ്ട‌് ജഡ‌്ജിയടക്കമുള്ളവർ ഞെട്ടി. കോടതി ഒരു നിമിഷം നിശ‌്ചമായി. പിന്നെ എല്ലാവരും ജീവനുംകൊണ്ടുള്ള ഓട്ടമായിരുന്നു. പുള്ളിപ്പുലിയായിരുന്നു ആ അപ്രതീക്ഷിത അതിഥി. വെള്ളിയാഴ‌്‌‌‌ച പകൽ സുരേന്ദ്ര നഗർ ജില്ലയിലെ ചോട്ടിലയിലെ കോടതിമുറിയിലാണ‌് പുള്ളിപ്പുലി കയറിയത‌്. പുലിയെ കണ്ട ജഡ‌്ജിയും അഭിഭാഷകരും വാദിയും പ്രതിയുമടക്കം എല്ലാവരും പുറത്തേക്ക‌് ഓടി. പുലിയെ സാഹസികമായി കോടതിമുറിയിൽ അടച്ചിട്ടു. തുടർന്ന‌് വനംവകുപ്പ‌് ജീവനക്കാരെത്തി പുലിയെ കൂട്ടിലാക്കി കൊണ്ടുപോയി.

Read More »

അശോക് ഗെഹ്‌ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രി

ദില്ലി: അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി; കെസി വേണുഗോപാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി ദില്ലി: അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും. സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയാകും. മൂന്നാം തവണയാണ് അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയാകുന്നത്. 1998ലും 2008ലും ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്നു. ദില്ലി എഐസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ എത്തിയിരുന്നില്ല. രാഹുല്‍ ഗാന്ധിയുടെ തീരുമാനം കെസി വേണുഗോപാല്‍ പ്രഖ്യാപിച്ചു. തീരുമാനമെടുക്കാനുണ്ടായ കാലതാമസത്തെ തുടര്‍ന്നാവാം രാഹുല്‍ഗാന്ധി നേരിട്ട് മാധ്യമങ്ങളെ കാണുന്നതില്‍ നിന്ന് വിട്ടു നിന്നത് എന്നാണ് കരുതുന്നത്. ഏറെ ...

Read More »

അമിത്ഷായുടെ കയ്യിൽ നിന്നും സിപിഎം കാരാട്ട് പക്ഷം 100 കോടി വാങ്ങി; ഞെട്ടിക്കുന്ന ആരോപണവുമായി അബ്ദുള്ള കുട്ടി

കണ്ണൂര്‍: മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയുടെ വിജയം ഉറപ്പാക്കാന്‍ സിപിഎമ്മിലെ പ്രകാശ് കാരാട്ട് വിഭാഗം അമിത് ഷായില്‍ നിന്ന് 100 കോടി കൈപ്പറ്റിയയെന്ന ഗുരുതര ആരോപണവുമായി എപി അബ്ദുള്ളക്കുട്ടി. കോണ്‍ഗ്രസ്സ് വിരോധത്തിന്റെ പേരില്‍ നടന്ന ഗൂഢാലോചനകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ സീതാംറാം യച്ചൂരിവിഭാഗം തന്നെ പാര്‍ട്ടിക്കകത്ത് ഉന്നയിക്കാന്‍ ഒരുങ്ങുന്നു എന്നാണ് പഴയ ദില്ലി സഖാക്കളില്‍ നിന്ന് കിട്ടുന്ന വിവരമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അബ്ദുള്ള കുട്ടി പറയുന്നു. രാജസ്ഥാനില്‍ മാത്രം 28 സ്ഥാനാര്‍ഥികളെ നിര്‍ത്തി നാല് ലക്ഷത്തോളം മതേതരവോട്ടുകള്‍ ശിഥിലമാക്കി. ഈ സംസ്ഥാനത്ത് മൂന്ന് സീറ്റില്‍ ബിജെപി ...

Read More »

ശക്തികാന്ത ദാസ് പുതിയ ആർ ബി ഐ ഗവർണർ ആകും

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ നിര്‍ണായക സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുന്‍ ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസിനെ പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിച്ചു. സര്‍ക്കാരുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ആര്‍ബിഐ ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേല്‍ തിങ്കളാഴ്ച രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമനം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 25-ാം ഗവര്‍ണറാകും അദ്ദേഹം. മൂന്ന് വര്‍ഷത്തേക്കാണ് നിമയനമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 15-ാം ധനകാര്യ കമ്മീഷന്‍ അംഗമാണ് ശക്തികാന്ത ദാസ്. 2016-ല്‍ രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയപ്പോള്‍ ശക്തികാന്ത ദാസായിരുന്നു കേന്ദ്ര ധനകാര്യ സെക്രട്ടറി. അന്ന് സര്‍ക്കാരിനെ ...

Read More »

ഇത് കർഷകരുടെ വിജയം ; രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് വിജയത്തില്‍ ജനങ്ങളോടും കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നന്ദി പറഞ്ഞ് രാഹുല്‍ഗാന്ധി. കര്‍ഷകരുടെയും യുവാക്കളുടെയും വിജയമാണിതെന്ന് പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കവെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപിയെ പരാജയപ്പെടുത്തി. മൂന്ന് സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി മോദിക്കുള്ള വ്യക്തമായ മുന്നറിയിപ്പാണ്. നോട്ട് അസാധുവാക്കന്‍ അടക്കമുള്ള തീരുമാനങ്ങളില്‍ കര്‍ഷകരും യുവാക്കളും അടക്കമുള്ളവര്‍ അസംതൃപ്തരാണെന്ന സന്ദേശമാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. മാറ്റത്തിനുള്ള സമയമാണിതെന്നും 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ...

Read More »

അഞ്ചിൽ പഞ്ച്; ലീഡ് നില

മധ്യപ്രദേശ് = കോൺഗ്രസ്‌ 111, ബിജെപി 109, ബിസ്‌പി 4, ബാക്കി ഉള്ളവർ 6 രാജസ്ഥാൻ = കോൺഗ്രസ്‌ 101, ബിജെപി 74, ബിസ്‌പി 4, ബാക്കി ഉള്ളവർ 20 ഛത്തീസ്‌ഘട്ട് = കോൺഗ്രസ്‌ 65, ബിജെപി 18, ബിസ്‌പി 6, ബാക്കി ഉള്ളവർ 1 തെലുങ്കനാ = TRS 87, കോൺഗ്രസ്‌ 21, ബിജെപി 2, ബാക്കി ഉള്ളവർ 9 മിസോറാം = MNF 24, MPC 8, കോൺഗ്രസ്‌ 7, ബിജെപി 1 

Read More »

ഇനി രാഹുൽ കാറ്റ്

അഞ്ചു സംസ്ഥാനങ്ങളിൽ മൂന്നും നേടി കോൺഗ്രസ്‌ മുന്നേറുമ്പോൾ മോഡി കാറ്റിന്റെ അസ്ഥിവാരം തോണ്ടി ഇനി രാഹുൽ കാറ്റ് ഇന്ത്യ മൊത്തം അടിച്ചു വീശും. ഇന്ത്യയുടെ മതേതര നിലപാടിന് ലഭിച്ച അംഗീകരം ആണ് ഈ വിജയം. ബിജെപി യുടെ കോട്ടകൾ ആയിരുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്‌ഖണ്ഡിലും കോൺഗ്രസ്‌ വ്യക്തമായ മുന്നേറ്റമാണ് നടത്തുന്നത്.ഇതിലൂടെ യുവ നേതാവായി അംഗീകരിച്ച രാഹുൽ ഗാന്ധി യുടെ പാകമായ മുന്നേറ്റത്തിന് ഇന്ത്യൻ രാഷ്രീയത്തിൽ ലഭിച്ച അംഗീകാരവും മോഡിക്ക് തടയിടാൻ പക്വതയുള്ള നേതാവ് രാഹുൽ ആണെന്നും ഈ ഫലം വിളിച്ചോതുന്നു. കോൺഗ്രസ്‌ പാർട്ടിയുടെ അമരക്കാരനായിട്ട് ...

Read More »