18 April 2024

സ്വന്തമായി നിർമ്മിച്ച ടെലിപ്രോംപ്റ്ററിൽ വാർത്ത വായിച്ച് സ്പീച്ച്ലി ന്യൂസ്

സ്വയം നിർമ്മിച്ച ടെലിപ്രോംപ്റ്റർ ഉപയോഗിച്ച് വാർത്ത വായിച്ചിരിക്കുകയാണ് പള്ളം ബിഷപ്പ് സ്പീച്ച്ലി കോളേജിലെ മീഡിയ സ്റ്റഡീസ് ഡിപ്പാർട്ട്മെൻറ്.

പള്ളം/ കോട്ടയം: മാധ്യമ വിദ്യാർത്ഥികൾക്കിടയിൽ വാർത്താ വായന പരിശീലനം പുതുമയുള്ള കാര്യമല്ല. എന്നാൽ സ്വയം നിർമ്മിച്ച ടെലിപ്രോംപ്റ്റർ ഉപയോഗിച്ച് വാർത്ത വായിച്ചിരിക്കുകയാണ് പള്ളം ബിഷപ്പ് സ്പീച്ച്ലി കോളേജിലെ മീഡിയ സ്റ്റഡീസ് ഡിപ്പാർട്ട്മെൻറ്.

മാഹത്മ ഗാന്ധി യൂണിവേഴ്സിറ്റി ജേർണലിസം വകുപ്പ് മുൻ അദ്ധ്യാപകനും ഇപ്പോൾ ബിഷപ്പ് സ്പീച്ച്ലി കോളേജ് മീഡിയ സ്‌റ്റഡീസ് ഡിപ്പാർട്ട്മെന്റെ മേധവിയുമായ ഗിൽബർട്ട് എ. ആറും മറ്റു അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് കുറഞ്ഞ ചിലവിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ടെലിപ്രോംപ്റ്റർ നിർമ്മിച്ചിരിക്കുന്നത്.

ടെലിപ്രോംപ്റ്റിംഗിനുപയോഗിക്കുന്ന ഫ്രീ സോഫ്റ്റ്‌വെയറും കമ്പ്യൂട്ടർ മോണിറ്ററും സ്വയം നിർമ്മിച്ച ട്രൈപ്പോഡും ഉപയോഗിച്ചാണ് അത്യാധുനിക രീതിയിലുള്ള ടെലിപ്രോംപ്റ്റർ നിർമ്മിച്ചിരിക്കുന്നത്.


ഡിപ്പാർമെന്റിന്റെ ന്യൂസ് ബുള്ളറ്റിൽ ‘സ്പീച്ചിലി ന്യൂസ്’ സ്വിച്ച് ഓൺ കഴിഞ്ഞ ദിവസം നടന്ന ‘മീഡിയ ഫ്രെയിംസ്’ മീഡിയ വർഷോപ്പിൽ വച്ച് എഷ്യനെറ്റ് ന്യൂസ് സീനിയർ ബ്രോഡ്കാസ്‌റ്റ്‌ ജേർണലിസ്റ്റ് അമീന സൈനു കളരിക്കലും 24 ന്യൂസ് അസിസ്റ്റൻറ്റ് ന്യൂസ് എഡിറ്റർ എൽദോ പോൾ പുതുശേരിയും ചേർന്നു നിർവ്വഹിച്ചു.

വളരെ വ്യത്യസ്തമായി മികച്ച രീതിയിൽ മുന്നോട്ടു നീങ്ങുന്ന മീഡിയ സ്‌റ്റഡീസ് ഡിപ്പാർമെന്റിൽ ശക്തമായ പിൻതുണയാണ് പ്രിൻസിപ്പൽ ഡോ. മാത്യു ജേക്കബ് നൽകുന്നത്. മലയാള മനോരമ മുൻ ന്യൂസ് എഡിറ്റർ പോൾ മണലിൽ, മാത്യഭൂമി മുൻ ന്യൂസ് എഡിറ്റർ ടി. കെ രാജഗോപാൽ എന്നിവരുടെ സേവനവും ഡിപ്പാർട്ട്മെന്റിനെ മികവുറ്റതാക്കുന്നു

മാസതോറുമുള്ള ഡിപ്പാർട്ട്മെന്റെ ഇറക്കുന്ന പത്രം ‘സ്പീച്ച്‌ലി വോയ്സ്’ . മറ്റു കോളേജുകളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സെമിനാറുകൾ മാധ്യമ ശില്‌പശാലകൾ റേഡിയോ മാഗസിൻ തുടങ്ങിയവയും ഡിപ്പാർട്ട്മെന്റിന്റെ പ്രത്യേകതയാണ്.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News